കൊട്ടിയം:യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. തൃക്കോവില്‍വട്ടം നടുവിലക്കരയില്‍ നിത്യഭവനത്തില്‍ സുനില്‍ജോബിന്‍ മകന്‍ നിഖില്‍(27), നടുവിലക്കരയില്‍ ഉദയഭവനത്തില്‍ ഉദയകുമാര്‍ മകന്‍ രാഹുല്‍(26) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പ്രതികളുടെ സമീപവാസിയായ യുവാവുമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതികളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി സംഘം ചേര്‍ന്ന് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.എ നിഥിന്‍ നളന്‍, സിപിഒ മാരായ ശംഭു, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.