ഡെൽഹി റിട്ടേണീസ് ഫോറത്തിന്റെ പതിനൊന്നാമത് വാർഷിക സമ്മേളനംകൊല്ലത്ത്.

കൊല്ലം: ഡെൽഹി റിട്ടേണീസ് ഫോറത്തിന്റെ പതിനൊന്നാമത് വാർഷിക സമ്മേളനം ശനിയാഴ്ച ഹോട്ടൽ നാണിയിൽ നടന്നു. രാവിലെ തുടങ്ങിയ സമ്മേളനം ഫോറം കൺവീനർ എം.പി.ജി നായർ, പി.എസ്. ശശിധരൻ നായർ, പി.എൻ.ആർ. കുറുപ്പ്, നരേന്ദ്രൻ നായൻ തുടങ്ങിയവർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. തുടർന്ന്. പി.എൻ ശശിധരൻ നായർ സ്വാഗതം പറഞ്ഞു. പിഎആർ കുറുപ്പ്, നരേന്ദ്രൻ, തുടങ്ങിയവർ ഈ കൂട്ടായ്മയുടെ ആവിശ്യകതയും തുടർന്നുള്ള പ്രവർത്തങ്ങളെപറ്റി ചർച്ചചെയ്തു.. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള 100ൽ പരം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

2014ൽ രുപംകൊണ്ട ഈ കൂട്ടായ്മയിൽ ഇപ്പോൾ 400ൽപ്പരം അംഗങ്ങൾ ഉണ്ടെന്ന് ഇതിന്റെ  കൺവീനർ എംപിജി നായർ പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ  കലാപരിപാടികൾ നടന്നു.