കുണ്ടറ:CPI കുണ്ടറ മണ്ഡലം ഇളമ്പള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന CPI യുടെ 100-ാം വാർഷിക ആഘോഷ പരിപാടിയിൽ വച്ച് പുതുതായി പാർട്ടിയിൽ അംഗത്വമെടുത്തവരെ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.എസ്.ജയലാൽ MLA സ്വീകരിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജി.ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജഗദമ്മ ടീച്ചർ എന്നിവർ മുതിർന്ന പാർട്ടി സഖാക്കളെ ആദരിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ.സേത്യനാഥ്, എം.സജീവ്, എസ്.ഡി.അഭിലാഷ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് മുൻമെമ്പർ എം.ഷെരീഫ്, CPM മുൻ ലോക്കൽ കമ്മിറ്റിയംഗം ഡി.ഗോപാലകൃഷ്ണൻ, മിനി, സുനന്ദ, സിനി, ശ്രീകുമാർ തുടങ്ങി വിവിധ പാർട്ടികളിൽ മുഖ്യധാരയിൽ പ്രവർത്തിച്ച നിരവധി പേർ ഇളമ്പള്ളൂർ സൗത്ത് ലോക്കൽ മേഖലയിൽ CPl യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
CPI നേതാക്കളായ ആർ.ഷംനാൽ, സി.ദിനേശ്, വി. വിഷ്ണു, അഡ്വ.ഫറൂക്ക് നിസാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.