തിരഞ്ഞടുപ്പ് പെരുമാറ്റചട്ടം പാലിക്കുന്നതില്‍ കൃത്യത ഉറപ്പാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പെരുമാറ്റചട്ട നിരീക്ഷണ സമിതിയുടെ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിക്കവെ പെരുമാറ്റചട്ടം പാലിക്കുന്നത് നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും സുശക്തമായ സംവിധാനം പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പടെ എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. സുതാര്യവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് ഉറപ്പാക്കേണ്ടത്.
തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് പൊതുജനങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കാന്‍ സംവിധാനമൊരുക്കും. കലക്‌ട്രേറ്റില്‍ ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തിച്ചാകും നിര്‍വഹണം. രണ്ടു ദിവസത്തിലൊരിക്കല്‍ പെരുമാറ്റചട്ട നിരീക്ഷണസമിതിയുടെ യോഗംചേര്‍ന്ന് ലഭ്യമായ പരാതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലയുടെ പരിധിക്ക് പുറത്തുള്ളവ സംസ്ഥാന തിരെഞ്ഞെടുപ്പ് നിരീക്ഷണസമിതിക്ക് കൈമാറും. പരാതികളും സംശയങ്ങളും പരിഹരിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി പ്രത്യേകസമിതി ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. ഓരോ പോളിംഗ് സ്റ്റേഷനിലും ഹരിതചട്ടനിയന്ത്രണങ്ങള്‍ ഉറപ്പാക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശംനല്‍കാന്‍ പ്രത്യേക യോഗംചേരും. ഗ്രാമ, ബ്ലോക്ക്, ജില്ലാതലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും രൂപീകരിക്കും എന്നും വ്യക്തമാക്കി.
കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ്, അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക നവംബര്‍ 14 മുതല്‍ സമര്‍പ്പിക്കാം
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നവംബര്‍ 14 മുതല്‍ നാമനിര്‍ദ്ദേശപത്രിക അതത് വരണാധികാരികള്‍ക്ക് സമര്‍പിക്കാം. 21 വരെയാണ് അവസരം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ് പത്രികകള്‍ സ്വീകരിക്കുക.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നടപടിക്രമവും നവംബര്‍ 14ന് പ്രസിദ്ധീകരിക്കും. നവംബര്‍ 22 നാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന. നവംബര്‍ 24 രാവിലെ 11 മണിവരെ പിന്‍വലിക്കാനാകും. രാഷ്ട്രീയപാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ്ചിഹ്നവും അന്തിമ സ്ഥാനാര്‍ഥിപട്ടികയും നവംബര്‍ 24ന് നിലവില്‍ വരും. ഡിസംബര്‍ ഒന്‍പതിന് വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കും.
നാമനിര്‍ദേശപത്രികകള്‍ സമര്‍പിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചുവടെ:
വരണാധികാരികള്‍ ( കോര്‍പ്പറേഷന്‍)
കൊല്ലം കോര്‍പ്പറേഷന്‍ വരണാധികാരികള്‍: ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് 1 മുതല്‍ 28വരെ വാര്‍ഡുകള്‍, കൊല്ലം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍, ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്റ്ററി) 29 മുതല്‍ 56 വരെയും വാര്‍ഡുകള്‍.
മുന്‍സിപ്പാലിറ്റി വരണാധികാരികള്‍
പരവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ കൊല്ലം ജില്ലാ സോയില്‍ കണ്‍സെര്‍വഷന്‍ ഓഫീസര്‍ 1 മുതല്‍ 32 വരെ വാര്‍ഡുകള്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍ 1 മുതല്‍ 36 വരെ, കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി ജോയിന്റ് ഡയറക്ടര്‍ കോപ്പറേറ്റീവ് ഓഡിറ്റ് 1 മുതല്‍ 37 വരെയും വാര്‍ഡുകള്‍.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍
ഓച്ചിറ – ജില്ലാ ലേബര്‍ ഓഫീസര്‍,
ശാസ്താംകോട്ട – ജില്ലാ ക്ഷീരവികസന ഓഫീസര്‍,
വെട്ടിക്കവല – പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍,
പത്തനാപുരം – പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍
,അഞ്ചല്‍ – തെ•ല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍,
കൊട്ടാരക്കര – ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍),
ചിറ്റുമല – ജില്ലാ പ്ലാനിംഗ് ഓഫീസര്‍,
ചവറ -ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍
, മുഖത്തല – ജില്ലാ സപ്ലൈ ഓഫീസര്‍,
ചടയമംഗലം -ജില്ലാ രജിസ്ട്രാര്‍ (ജനറല്‍),
ഇത്തിക്കര – ജില്ലാ പട്ടികജാതി വികസന ഓഫീസര്‍.
ജില്ലാപഞ്ചായത്ത് വരണാധികാരി
ജില്ലാ പഞ്ചായത്ത് – ജില്ലാകലക്ടര്‍
ഗ്രാമപഞ്ചായത്ത്- വരണാധികാരികള്‍
ഓച്ചിറ- അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്, ഓച്ചിറ,
കുലശേഖരപുരം- താലൂക്ക് സപ്ലൈ ഓഫീസര്‍, കരുനാഗപ്പള്ളി,
തഴവ – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിവിഷന്‍, കരുനാഗപ്പള്ളി,
ക്ലാപ്പന -അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്,
ആലപ്പാട് – അസിസ്റ്റന്റ് ഡയറക്ടര്‍, കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, കരുനാഗപ്പള്ളി,
തൊടിയൂര്‍ – അസിസ്റ്റന്റ് രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍), കരുനാഗപ്പള്ളി,
ശാസ്താംകോട്ട – അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്, ശാസ്താംകോട്ട,
വെസ്റ്റ് കല്ലട – എംപ്ലോയ്‌മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കുന്നത്തൂര്‍, ശാസ്താംകോട്ട ,
ശൂരനാട് സൗത്ത് – അസിസ്റ്റന്റ് ഡയറക്ടര്‍, കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, ശാസ്താംകോട്ട,
പോരുവഴി – താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കുന്നത്തൂര്‍, ശാസ്താംകോട്ട,
കുന്നത്തൂര്‍ – താലൂക്ക് സപ്ലൈ ഓഫീസര്‍, കുന്നത്തൂര്‍, ശാസ്താംകോട്ട,
ശൂരനാട് നോര്‍ത്ത് – അസിസ്റ്റന്റ് രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍), ശാസ്താംകോട്ട,
മൈനാഗപ്പള്ളി – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്‌സ് സബ് ഡിവിഷന്‍, കരുനാഗപ്പള്ളി,
ഉമ്മന്നൂര്‍ -അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിവിഷന്‍, കൊട്ടാരക്കര,
വെട്ടിക്കവല -അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ് വെട്ടിക്കവല,
മേലില – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ ഐ പി, എല്‍ ബി സബ് ഡിവിഷന്‍ നമ്പര്‍ 17, കൊട്ടാരക്കര,
മൈലം -അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്‌സ് സബ് ഡിവിഷന്‍, കൊട്ടാരക്കര,
കുളക്കട -അസിസ്റ്റന്റ് ഡയറക്ടര്‍, കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, കൊട്ടാരക്കര,
പവിത്രേശ്വരം -സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസ്, കൊട്ടാരക്കര,
വിളക്കുടി – ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, പുനലൂര്‍,
തലവൂര്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്, പത്തനാപുരം,
പിറവന്തൂര്‍- അസിസ്റ്റന്റ് രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍), പത്തനാപുരം,
പട്ടാഴി വടക്കേക്കര -അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിവിഷന്‍, പുനലൂര്‍,
പട്ടാഴി – സര്‍വേ സൂപ്രണ്ട്, റീ-സര്‍വേ സൂപ്രണ്ട് ഓഫീസ്, പുനലൂര്‍,
പത്തനാപുരം -അസിസ്റ്റന്റ് ഡയറക്ടര്‍, കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, പത്തനാപുരം,
കുളത്തൂപ്പുഴ- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മെക്കാനിക്കല്‍ സബ് ഡിവിഷന്‍, തെ•ല,
ഏരൂര്‍ – താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, പത്തനാപുരം, പുനലൂര്‍,
അലയമണ്‍ – സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസ്, അഞ്ചല്‍,
അഞ്ചല്‍ – അസിസ്റ്റന്റ് ജില്ലാ ഇന്‍ഡസ്ട്രീസ് ഓഫീസര്‍, താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസ്, പത്തനാപുരം,
ഇടമുളയ്ക്കല്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്, അഞ്ചല്‍,
കരവാളൂര്‍ – സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസ്, പുനലൂര്‍,
തെ•ല – വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ചെന്തുരുണി,
ആര്യങ്കാവ് – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ ഐ പി (ആര്‍ ബി) സബ് ഡിവിഷന്‍, നമ്പര്‍.2, തെ•ല,
വെളിയം – അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്, കൊട്ടാരക്കര,
പൂയപ്പള്ളി – സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസ്, കുളക്കട,
കരീപ്ര – ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കൊട്ടാരക്കര,
എഴുകോണ്‍ – സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, കൊട്ടാരക്കര,
നെടുവത്തൂര്‍ – താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കൊട്ടാരക്കര,
തൃക്കരുവ – സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസ്, കൊല്ലം,
പനയം – സബ് രജിസ്ട്രാര്‍, അഞ്ചാലുംമൂട്,
പെരിനാട് – അസിസ്റ്റന്റ് ഡയറക്ടര്‍, കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, കൊല്ലം,
കുണ്ടറ – താലൂക്ക് സപ്ലൈ ഓഫീസര്‍, കൊല്ലം,
പേരയം -സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസ്, കുണ്ടറ,
ഈസ്റ്റ് കല്ലട -അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്, കുണ്ടറ,
മണ്‍ട്രോതുരുത്ത് – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സബ് ഡിവിഷന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്,
തെക്കുംഭാഗം – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ സബ് ഡിവിഷന്‍, ചവറ,
ചവറ – അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്, ചവറ,
തേവലക്കര – താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കരുനാഗപ്പള്ളി,
പ•ന – സബ് രജിസ്ട്രാര്‍, ചവറ,
നീണ്ടകര – സൂപ്രണ്ട്, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്, റീസര്‍വേ, കരുനാഗപ്പള്ളി,
മയ്യനാട് – അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്, ഇരവിപുരം,
ഇളമ്പള്ളൂര്‍ – അസിസ്റ്റന്റ് ഡയറക്ടര്‍, റീസര്‍വേ ഓഫീസ്, കൊല്ലം,
തൃക്കോവില്‍വട്ടം -താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കൊല്ലം,
കൊറ്റങ്കര – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സബ് ഡിവിഷന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ,
നെടുമ്പന – അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്, ചാത്തന്നൂര്‍,
ചിതറ – അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്, ചടയമംഗലം,
കടയ്ക്കല്‍ – അസിസ്റ്റന്റ് രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍), കൊട്ടാരക്കര,
ചടയമംഗലം – താലൂക്ക് സപ്ലൈ ഓഫീസര്‍, കൊട്ടാരക്കര,
ഇട്ടിവ – സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസ്, ചടയമംഗലം,
വെളിനല്ലൂര്‍ – സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസ്, വെളിയം,
ഇളമാട് – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസ്, കൊട്ടാരക്കര,
നിലമേല്‍ – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്,
കുമ്മിള്‍ – സൂപ്രണ്ട്, ഡിസ്ട്രിക്റ്റ് അഗ്രികള്‍ച്ചറല്‍ ഫാം, അഞ്ചല്‍,
പൂതക്കുളം – അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, കൊല്ലം,
കല്ലുവാതുക്കല്‍ – എംപ്ലോയ്‌മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പരവൂര്‍, കൊല്ലം,
ചാത്തന്നൂര്‍ – സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസ്, ചാത്തന്നൂര്‍,
ആദിച്ചനല്ലൂര്‍ -അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ ഐ പി, കൊട്ടിയം,
ചിറക്കര -അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, ചാത്തന്നൂര്‍.
പരാതിരഹിത തിരഞ്ഞെടുപ്പ്പ്രക്രിയ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍
പരാതിരഹിത തിരഞ്ഞെടുപ്പ്പ്രക്രിയ ഉറപ്പാക്കാന്‍ വരണാധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരികളുടെയോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ നവംബര്‍ 14നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും നോട്ടീസും വരണാധികാരികള്‍ അവരവരുടെ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കണം എന്ന് നിര്‍ദേശിച്ചു. നാമനിര്‍ദേശ പട്ടിക സ്വീകരിക്കുന്ന സമയം, അവസാന തീയതി എന്നിവ നോട്ടീസില്‍ വ്യക്തമാക്കണം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും അനുസൃതമായ നാമനിര്‍ദ്ദേശപത്രികകളാണ് സ്വീകരിക്കേണ്ടത്. നിയമപരമായ കാരണങ്ങളാല്‍ നോമിനേഷന്‍ പത്രിക നിരാകരിച്ചാല്‍ കൃത്യമായിരേഖപ്പെടുത്തി സ്ഥാനാര്‍ഥിക്ക് തിരികെ നല്‍കുകയും പകര്‍പ്പ് സൂക്ഷിക്കുകയും വേണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വേണ്ട രേഖകളുടെയും ചെക്ക് ലിസ്റ്റ് തയ്യാറാക്കണം. തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് മാനദണ്ഡങ്ങള്‍ക്ക് അനുസൃതവും കൃത്യവുമാണെന്ന് ഉറപ്പാക്കണം.
തെരഞ്ഞെടുപ്പ് സാമഗ്രികളും ഫോമുകള്‍, കവറുകള്‍ എന്നിവയും പോളിങ് സ്റ്റേഷനില്‍ ആവശ്യത്തിന്ഉണ്ടോയെന്നു ഉറപ്പുവരുത്തണം. പോളിങ് ബൂത്തുകള്‍ ക്രമീകരിച്ച കെട്ടിടങ്ങളിലെ സൗകര്യങ്ങളും കുറ്റമറ്റതാക്കണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പതിപ്പിക്കുന്ന പ്രക്രിയയില്‍ സാങ്കേതിക തടസ്സം ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ധരുമായി ബന്ധപ്പെടണം.
പോളിംഗ് ഓഫീസര്‍മാരുടെ പരിശീലനം നിശ്ചിത തീയതിമുതല്‍ ആരംഭിക്കും. വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും നല്‍കും. വോട്ടെണ്ണല്‍വരെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കാന്‍ 11 സ്‌ട്രോങ്ങ് റൂം കേന്ദ്രങ്ങള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. വരണാധികാരികള്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍ എന്നിവര്‍ ഹരിത ചട്ടം പോളിങ് സ്റ്റേഷനുകളില്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, എ ഡി എം ജി നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് വരണാധികാരികള്‍, സൂപ്രണ്ട് കെ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
