കൊട്ടാരക്കര:സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ ജനകീയ സദസ്സ് ജില്ലാ തല ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് എഴുകോണിൽ നടക്കും സി.പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പെൻഷൻകാരെ പരിഗണിക്കൂ… ജീവിക്കാൻ അനുവദിക്കൂ… തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക സാമ്പത്തിക ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിന് സർക്കാർ മുൻഗണന നൽകുക, 2024 ജൂലൈ 1 മുതൽ ലഭ്യമാകേണ്ട പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ശാസ്ത്രീയമായ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ‌് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമാകെ ജനകീയ സദസ്സുകൾ സംഘടിപ്പിക്കുന്നത് ആർ.മുരളീധരൻ (CPI നെടുവത്തൂർ മണ്ഡലം സെക്രട്ടറി)
സുകേശൻ ചൂലിക്കാട് (SSPC സംസ്ഥാന പ്രസിഡന്റ്റ്)എം.ജി.രാധാകൃഷ്‌ണൻ (സംസ്ഥാന വൈസ് പ്രസിഡന്റ്)ബി.വിജയമ്മ (സംസ്ഥാന വൈസ് പ്രസിഡന്റ്)
കെ.മോഹനൻ ( ജില്ലാ ട്രഷറർ)ആർ.സോമൻ ( സംസ്ഥാന കമ്മിറ്റി അംഗം)
. ജി.മോഹനൻ ( ജില്ലാ വൈസ് പ്രസിഡന്റ്)ജി.രാജേന്ദ്രൻ ( ജില്ലാ ജോയിന്റ് സെക്രട്ടറി). ആർ.ബാബു ( ജില്ലാ കമ്മിറ്റി അംഗം) എന്നിവർ സംസാരിക്കും എഴുകോൺ യൂണിറ്റ് സെക്രട്ടറി എൻപുഷ്പാംഗദൻ നന്ദി പറയുംയോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ജോസ് ഇന്നസെൻ്റ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ബി രാധാകൃഷ്ണനപിള്ള സ്വാഗതം പറയും.
ജനകീയ സദസ്സ് ജില്ലാ തല ഉദ്ഘാടനം നാളെ കൊല്ലം എഴുകോൺ ജംഗ്ഷനിൽആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
