അഞ്ചൽ പാറക്കാട്ട് ഹോസ്പിറ്റലിന്റെയും കേരള പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റിവിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാന ദിനവും പാലിയേറ്റീവ് സമ്മേളനവും നടന്ന വേദിയിലാണ് സാമൂഹ്യ സേവനത്തിൽ അഞ്ചൽ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന മൊയ്ദു അഞ്ചലിനെ ആദരിച്ചത്.
ജീവകാരുണ്യ പ്രവർത്തനവും അടിയന്തരഘട്ടങ്ങളിൽ രോഗികൾക്ക് രക്തദാനം ഉൾപ്പെടെയുള്ള സേവനം നൽകി വരുന്നതിനുമാണ് മൊയ്ദു അഞ്ചലിന് ആദരവ് നൽകിയത്. അഞ്ചൽ ജോബിനെയും പ്ലസ് ടു , എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഞ്ചൽ പാറക്കാട്ട് ഹോസ്പിറ്റലിലെ ജീവനക്കാരുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു.
കേരള പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റിവ് രക്ഷാധികാരിയും അഞ്ചൽ പാറക്കാട്ട് ഹോസ്പിറ്റൽ എംഡിയുമായ ഡോക്ടർ അരവിന്ദ് രാധാകൃഷ്ണൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഞ്ചൽ കാരുണ്യ കൂട്ടായ്മ രക്ഷാധികാരി പി. ടി. സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു.
പാലിയേറ്റീവ് ജനറൽ സെക്രട്ടറിയും അഞ്ചൽ പാറക്കാട്ട് ഹോസ്പിറ്റൽ
ചീഫ് അഡ്മിനിസ് ഓഫീസറുമായ
അശോക് കുമാർ സ്വാഗതം പറഞ്ഞ അനുമോദനയോഗത്തിൽ
റവ. ഫാദർ ഡോ. തോമസ്,
ഡോ. ഗംഗാധരൻ നായർ,
നീലശ്വരം സദാശിവൻ,
സോളാർ സൊല്യൂഷൻസ് മാനേജർ ജോസ് എബ്രഹാം,
കേരള പാലിയേറ്റീവ് കെയർ
സ്റ്റേറ്റ് കോർഡിനേറ്റർ
അഡ്വ. സാജൻ കോശി, ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജിതിൻ ലാൽ എന്നിവർ പ്രസംഗിച്ചു.
