കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

കൊല്ലം: ശാസ്താംകോട്ടയിൽ കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.. തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്‍റെ മകന്‍ മിഥുനാണ് (13) മരിണപ്പെട്ടത്.. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറുമ്പോൾ അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു.

 

കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചു. പോസ്റ്റ് മാർട്ടത്തിന് ശേഷം സ്കൂളിലേക്കും തുടർന്ന് വീട്ടിലേക്കും കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അധികൃതരുടെ അനാസ്ഥയാണ് അപകട കാരണമെന്നു ആരോപിച്ച്   

 പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തി.

സ്കൂൾ കെട്ടിടത്തിന്‍റെ മുകളിലൂടെയാണ് വൈദ്യുതി ലൈൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ലൈൻ മാറ്റുന്നതിൽ സ്കൂൾ അധികൃതർ സാധിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്.