കൊല്ലം കലക്ട്രേറ്റിൽ വക്കീലന്മാരുടെ ഐക്യനിര ഒരു യുവാവ് കൊല്ലം ജില്ലാ ആശുപത്രിയിൽ.

കൊല്ലം : കൊല്ലം കലക്ട്രേറ്റിനുള്ളിൽ ട്രഷറി ആഫീസിൻ്റെ തെക്കുവശത്ത് രാവിലെ 11.30 ന് സംഭവം നടന്നത്. ഒരു യുവാവും യുവതിയും കലക്ട്രേറ്റിനുള്ളിൽ കാർ കൊണ്ട് പാർക്ക് ചെയ്തു. ഏതോ ആവശ്യത്തിനായി കലക്ട്രേറ്റിൽ എത്തി തിരിച്ചു വന്നപ്പോൾ ഒരു വക്കീലിൻ്റെ കാർ പാർക്ക് ചെയ്തിരിക്കുന്നു. ഇവർക്ക് കാർ എടുക്കാൻ കഴിഞ്ഞില്ല. ആരുടെ കാർ ആണ് എന്ന് തിരക്കി നടന്നു ഒടുവിൽ ഒരു വക്കീലിൻ്റെ കാർ എന്ന് കണ്ടെത്തി വക്കീൽ വന്നു കാർ മാറ്റിയിടാൻ ശ്രമിച്ചു. ഈ അവസരത്തിൽ യുവാവിനൊപ്പം വന്ന യുവതി വക്കീലിനോട് പറഞ്ഞു. ഞങ്ങൾക്കും സമയത്തിന് വിലയൊണ്ട് .വാക്ക് തർക്കമായി. വക്കീൽ പറഞ്ഞു നിങ്ങൾ കേസ് കൊണ്ടു കൊടുക്ക്. ഇപ്പറഞ്ഞതും യുവാവിനൊപ്പം വന്ന യുവതി വക്കീലിന് ഒരു അടി കൊടുത്തു. യുവാവും തല്ലി. ഇതറിഞ്ഞ് വക്കീലന്മാർ എല്ലാം വന്ന് യുവാവിനെ അങ്ങ് പെരുമാറി’സൂക്ഷം പോലെ പോലീസ് എത്തിയതിനാൽ യുവാവ് രക്ഷപ്പെട്ടു . വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിയപ്പോഴെക്കും യുവാവിന് ബോധം നഷ്ടപ്പെട്ടു. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വക്കീലും ആശുപത്രിയിൽ അഡ്മിറ്റായ് . ഇതിൻ്റെ വീഡിയോ പലരുടേയും കൈയ്യിൽ ഉണ്ടെങ്കിലും പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *