പുസ്തകവായനയുടെ മൂല്യം തലമുറകളിലേക്ക് വായനപക്ഷാചരണം; ജില്ലാതല ഉദ്ഘാടനം ഇന്ന്.

കൊല്ലം: പുസ്തകവായനയുടെമൂല്യം തലമുറകളിലേക്ക് കൈമാറുന്നത് ലക്ഷ്യമാക്കിയുള്ള വായനപക്ഷാചരണം ജൂണ്‍ 19ന്. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, സാക്ഷരതാമിഷന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ജൂലൈ ഏഴ് വരെ വായനപക്ഷാചരണവും നടത്തും.
ജൂണ്‍ 19ന് രാവിലെ 10ന് തട്ടാമല ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വായനാപക്ഷാചരണ സന്ദേശം നല്‍കും. ഡോ. കെ. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എസ്.നാസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത്കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ഐ.ലാല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. ഉഷാകുമാരി, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി എന്‍. ജയചന്ദ്രന്‍, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ വി. ലിജി, ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എം.മിനി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. കെ. പി. സജിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ വി ദാസിന്റെ ജ•ദിനമായ ജൂലൈ ഏഴ് വരെ വിവിധ പരിപാടികളോടെയാണ് പക്ഷാചരണം. അനുസ്മരണ യോഗങ്ങള്‍, ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, വായനോത്സവത്തിനായി തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, ലഹരിവിരുദ്ധ സദസ്, വായനമത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *