എന്റെ കേരളം പ്രദര്‍ശന വിപണനമേള : മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊല്ലം:സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ചേമ്പറില്‍ സമ്മാനിച്ചു.
അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മാധ്യമം പത്രത്തിലെ കറസ്‌പൊണ്ടന്റ് ബീന അനിത, മികച്ച ഫൊട്ടോഗ്രഫര്‍ അവാര്‍ഡ് മാധ്യമം പത്രത്തിലെ അനസ് മുഹമ്മദ്, ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ കൈരളി ടി.വി. ചീഫ് റിപോര്‍ട്ടര്‍ രാജ്കുമാര്‍, മികച്ച ക്യാമറപേഴ്‌സണ്‍ കൈരളി ടി.വി.യിലെ അയ്യപ്പദേവ് എന്നിവര്‍ക്കാണ് 5,000 രൂപ, ശില്‍പം, സാക്ഷ്യപത്രം എന്നിവ അടങ്ങുന്നപുരസ്‌കാരങ്ങള്‍ ലഭിച്ചത്.
മുന്‍മാധ്യമപ്രവര്‍ത്തകനും മാര്‍ ഇവാനിയോസ് കോളേജിലെ ജേണലിസം വകുപ്പ് മുന്‍ മേധാവിയുമായ ഡോ. എസ്. ആര്‍. സഞ്ജീവ്, മുന്‍മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം അധ്യാപകനുമായ ഡോ. ടി.കെ. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *