“പ്രവേശനോത്സവത്തില്‍ ലഹരിവിമുക്ത പ്രതിജ്ഞയുമായി വെസ്റ്റ് കൊല്ലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍”

വെസ്റ്റ് കൊല്ലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവേശനേത്സവം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും, ജീവിത സൗഹൃദങ്ങളില്‍ വിസ്മയം തീര്‍ത്ത് മൂല്യബോധമുള്ള സൗഹൃദം തന്നെയാണ് നമ്മുടെ ലഹരി എന്ന സന്ദേശം പകര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നവാഗതരുമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ് സംസാരിച്ചു, കുട്ടികളെ കേള്‍ക്കുവാനും, അവര്‍ക്കായി അല്‍പ്പ സമയം മാറ്റിവയ്ക്കാനും രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൊല്ലം സിറ്റി പോലീസ് നേതൃത്വം നല്‍കിവരുന്ന ലഹരി വിരുദ്ധ കര്‍മ്മ പദ്ധതിയായ മുക്ത്യോദയ സ്‌കൂളില്‍ നടപ്പിലാക്കണമെന്ന് പി.റ്റി.എ പ്രസിഡന്റ് അജീന അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷൈനി.എം.ജോണ്‍ സ്വാഗതവും, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത, വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫയാസ് എന്നിവര്‍ ആശംസയും അര്‍പ്പിച്ചു,

Leave a Reply

Your email address will not be published. Required fields are marked *