തൃക്കടവൂർ : നാഷണൽ ഹൈവേ 66 പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ വാഹന അപകടങ്ങൾ നിത്യകാഴ്ചകളായി മാറുകയാണ്. കഴിഞ്ഞ ദിവസം പള്ളിവേട്ട ചിറ ഭാഗത്ത് വാഹനാപകടത്തിൻ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരുകയാണുണ്ടായത്. ഇത്തരം സാഹചര്യത്തിൽ ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കുകയും ജനങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു.നാഷണൽ ഹൈവേ 66 പള്ളിവേട്ടച്ചിറയിൽ നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കൊല്ലം ശക്തികുളങ്ങര ആയതെക്കതിൽ വീട്ടിൽ സജിതയുടെ കുടുംബത്തിന് ശിവാലയ കൺസ്ട്രക്ഷൻ കമ്പനി നഷ്ടപരിഹാരം കൊടുക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ബി അനിൽകുമാറും കോൺഗ്രസ് നേതാവ് ദിജോദിവാകരനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നിർമ്മാണ കമ്പനിയുടെ വീഴ്ചയാണ് അപകടത്തിന് കാരണം. യാതൊരുവിധ മുൻകരുതലും എടുക്കാതെ റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടുതന്നെ ഒട്ടേറെ പേരുടെ ജീവൻ പൊലിയേണ്ടി വന്നിട്ടുണ്ട്. അതിൻറെ ഏറ്റവും അവസാനത്തെ ഇരയാണ് സജിത. കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നില്ല എങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
നാഷണൽ ഹൈവേ 66 പൊതുജനങ്ങൾ പ്രതിഷേധിച്ചു. ശാശ്വത പരിഹാരവുമായി ജില്ലാ കലക്ടർ സ്ഥലത്ത് എത്തി.
