പാലുൽപാദനക്ഷമതയിൽ കേരളത്തിന് രണ്ടാംസ്ഥാനം: മന്ത്രി ജെ ചിഞ്ചുറാണി.

ഇളമ്പള്ളൂർ വികസന സദസ്സ്

പാലുൽപാദനക്ഷമതയിൽ സംസ്ഥാനം രണ്ടാംസ്ഥാനം നേടിയെന്ന് മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും പെരുമ്പുഴ സർക്കാർ എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൻ്റെ പശ്ചാത്തല, ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുന്നു. ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചു ലക്ഷത്തോളം വീടുകളാണ് നിർമിച്ചത്. കേരളത്തിലെ എല്ലാ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹൈടെക്കായി മാറുകയാണ്. ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയിലൂടെ 1.40 ലക്ഷം സംരംഭങ്ങൾക്ക് തുടക്കമിട്ടു. 65 ശതമാനം റോഡുകളും ബി.എം-ബി.സി നിലവാരത്തിലാണ്.

പശുക്കളുടെ പരിശോധനയ്ക്കുള്ള ഓൺലൈൻ ഒ പി സംവിധാനം പത്തനംതിട്ട ജില്ലയിൽ നടപ്പാക്കി. രാത്രികാല ചികിത്സ ലഭ്യമാക്കുന്നതിനുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കേരളത്തിലെ ക്ഷീരകർഷകർക്ക് ആശ്വാസമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വികസനരേഖ പഞ്ചായത്ത് പ്രസിഡൻ്റിന് നൽകി പ്രകാശനം ചെയ്തു.

ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഡി അഭിലാഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്കൂളുകളിലെ 1400 വിദ്യാർഥികൾക്കായി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നു. അതിദരിദ്രരായ 29 പേരിൽ 7 പേർക്ക് വീട്, 3 പേർക്ക് ഭൂമി, 2 പേർക്ക് വീട് പുനർനിർമാണത്തിന് തുക, ഭക്ഷ്യകിറ്റ്, മരുന്ന് എന്നിവ ഉറപ്പാക്കുന്നു. 2663 പഠിതാക്കൾക്ക് ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി. മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി 16 മിനി എംസിഎഫുകളും 21 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. 244 മാലിന്യ സംസ്കരണ നിയമ ലംഘന കേസുകൾ കണ്ടെത്തിയ ഇനത്തിൽ 85900 രൂപ പിഴത്തുക ലഭ്യമായി. നിർമാണം പൂർത്തിയായ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറി, ശീതീകരിച്ച പഞ്ചായത്ത് കോൺഫറൻസ് ഹാൾ ഉദ്ഘാടനം ഉടൻ നടത്തും. 1.50 ലക്ഷം രൂപ ചിലവഴിച്ച് ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തി ആലുംമൂട്ടിൽ മാവേലി സ്റ്റോർ തുടങ്ങി.

തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിയുടെ സന്ദേശം, പൊതുജന സമ്പർക്ക വകുപ്പ് തയാറാക്കിയ സർക്കാരിന്റെ വികസനനേട്ടങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. ഓപ്പൺ ഫോറത്തിൽ കുടിവെള്ളക്ഷാമം, തെരുവ്നായ ശല്യം, കിടപ്പുരോഗികൾക്ക് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.യശോദ, കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ഇളമ്പള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ, ഹരിതകർമ്മസേന, അങ്കണവാടി പ്രവർത്തകർ, സി ഡി എസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വയോജനക്ലബ് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവരെ ആദരിച്ചു.

ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷീലകുമാരി, സി.എം സെയ്ഫുദ്ദീൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുശീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ശ്രീജ, ഫറൂഖ് നിസാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ മുരളീധരൻ, എസ്.ജയശ്രീ, ജലജ ഗോപൻ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ കെ.ശിവശങ്കരൻ ഉണ്ണിത്താൻ, സി.സോമൻ പിള്ള, സിഡിഎസ് ചെയർപേഴ്സൺ ജയമോൾ തുടങ്ങിയവർ പങ്കെടുത്തു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനസദസ്

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനസദസ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അൻവർ ഷാഫി ഉദ്‌ഘാടനം ചെയ്തു. സർക്കാരിന്റെ വികസന റിപ്പോർട്ട് റിസോഴ്സ്പേഴ്സൺ സിദ്ദിഖ് കുട്ടി അവതരിപ്പിച്ചു. പഞ്ചായത്ത്തല റിപ്പോർട്ട്‌ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാനവാസ് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ആർ. ബിജു കുമാർ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, റാഫി നവാസ്, അഡ്വ. അനിത അനീഷ്, രജനി സുനിൽ, അനന്തു ഭാസി, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഹരികുമാർ എന്നിവർ പങ്കെടുത്തു.