ചവറ :സി.പി ഐ നേതാക്കളായ ബിനോയ് വിശ്വവും, അഡ്വ കെ പ്രകാശ് ബാബുവും തേവലക്കരയിൽ എത്തി കെ.സി യെ അനുസ്മരിച്ചു.

സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന കെ സി പിള്ള യുടെ 14-ാം ചരമവാർഷികദിനമാണ് ഇന്ന്, കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സം സ്ഥാന കൺട്രോൾ കമ്മിഷനംഗം, എൽഡിഎഫ് ജില്ലാകൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
ജന്മസ്ഥലമായ തേവലക്കരയിൽ കയർതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പൊതുരംഗത്തേ ക്ക് വന്ന കെ സി സമർത്ഥനായ സംഘാടകനും നേതാവുമായി വളർന്നു. മുതലാളിമാരുടെയും ജന്മിമാരുടെയും കണ്ണിലെ കരടാ യിരുന്ന അദ്ദേഹത്തെ അവരുടെ ഗുണ്ടകൾ പലതവണ വേട്ടയാ ടി. ത്യാഗനിർഭരമായിരുന്നു ആ ജീവിതം.
വിമോചനസമരം കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പരീക്ഷണകാലമായിരുന്നു. ജാതി-മത-വർഗ്ഗീയശക്തികളുമായി കൂട്ടുപിടിച്ച് കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ ശ്രമിച്ചു. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പാർട്ടി പോ രാട്ടം നടത്തി. തേവലക്കര പ്രദേശത്ത് കെസിയുടെ നേതൃത്വ ത്തിൽ നടത്തിയ ചെറുത്തുനിൽപ്പ് അവിസ്മരണീയമായിരുന്നു.
മർദ്ദനവും ലോക്കപ്പ് വാസവും വരെ ലഭിച്ചു. അന്ന് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു കെ സി.
കലാ-സാംസ്കാരിക രംഗം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച യ്ക്ക് നൽകിയ സംഭാവന എത്രയെന്ന് വളരെ ചെറുപ്പത്തിലേ തന്നെ മനസ്സിലാക്കിയ വ്യക്തിയാണ്. കെ സി. അതിനായി ഓട്ടേ റെ മുൻകൈ പ്രവർത്തനങ്ങൾ നടത്തി. പുത്തൻസങ്കേതം ഉദയ ആർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കാൻ മുൻകൈ എടുത്തത് ഈ ഉദ്ദേ ശത്തോടെയായിരുന്നു. 16 വർഷക്കാലം തേവലക്കര പഞ്ചായ ത്തിലെ പുത്തൻസങ്കേതം വാർഡിലെ അംഗമായും പ്രവർത്തിച്ചു.
കെ സി രാഷ്ട്രീയരംഗത്ത് ഉയരങ്ങളിലെത്തിയിട്ടും അദ്ദേഹം തൻ്റെ തനത് ശൈലികളൊന്നും ഉപേക്ഷിച്ചില്ല. നാട്ടിൻപുറത്തു കാരൻ്റെ സൗമ്യതയും സാരള്യതയും അദ്ദേഹം കൈവിട്ടില്ല. ജീ വിതാവസാനം വരെ കർമ്മനിരതനായിരുന്നു.
സംശുദ്ധമായ പൊതുജീവിതത്തിനുടമയായിരുന്നു അദ്ദേഹം.
മികച്ച സംഘാടകനും അധികാര മോഹമില്ലാത്ത പൊതുപ്രവർ ത്തകനുമായിരുന്ന കെ സി പാർട്ടിയുടെ കരുത്തായിരുന്നു. ദീപ്ത മായ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
പി.എസ്. സുപാൽ ജില്ലാ സെക്രട്ടറി
സി.പി ഐ കൊല്ലം
