പുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ

*പുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ*

കൊട്ടാരക്കരയിലെ .പുലമൺ തോടിന്റെ നവീകരണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. പ്രദേശം സന്ദർശിച്ച മന്ത്രി ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിന് ഒപ്പം സ്ഥിരംസംരക്ഷണം കൂടി ഉറപ്പാക്കും എന്ന് വ്യക്തമാക്കി. ഇവിടെ നിർമ്മിക്കുന്ന പാർക്കിന്റെ പ്രവർത്തനങ്ങൾ ദുരിതപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പദ്ധതിക്കായി 2.50 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. നിർദിഷ്ട പാർക്കിന്റെ എസ്റ്റിമേറ്റ് നിർണയിച്ച് എത്രയും പെട്ടന്നു ഭരണാനുമതി നേടാൻ നിർമാണ ചുമതലയുള്ള മൈനർ ഇറിഗേഷൻ വകുപ്പ് മുൻകൈയെടുക്കണം. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് ഉദ്യോഗസ്ഥതല ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *