മുക്ത്യോദയം-BRAVE HEART

കൊല്ലം :കടന്നുപോയ ഒട്ടേറെ വീഥികളിൽ നിന്നും കണ്ടെത്തിയതും നിരവധി പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിന് നിറം പകരുവാൻ പരിശ്രമിക്കുന്നതുമായ യുവതി യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി കിരൺ നാരായണൻ ഐപിഎസ് അവർകളുടെ ചേമ്പറിൽ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളിലേയും വിദ്യാലയങ്ങളിലെയും 24 കുട്ടികളുമായി സംവാദം നടത്തി.
മുക്ത്യോദയംസൂചിപ്പിക്കുന്നത്, മോചനം (മുക്തി) നേടുക അല്ലെങ്കിൽ ഉദയം ചെയ്യുക എന്നാണ്. ഭയങ്ങളിൽ നിന്നും ആത്മവിശ്വാസമില്ലായ്മയിൽ നിന്നും കുട്ടികളെ മോചിപ്പിച്ച്, ശക്തമായ ഒരു വ്യക്തിത്വത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരികയും ജില്ലാ പോലീസ് മേധാവിയും കുട്ടികളും തമ്മിൽ ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ അഭിപ്രായങ്ങളും ആശങ്കകളും നേരിട്ട് മനസ്സിലാക്കാനും ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞു.ഒരു സാധാരണ പോലീസ്-പൗരൻ ബന്ധത്തിനപ്പുറം, ഒരു മാനസികാരോഗ്യ, വ്യക്തിത്വ വികസന പരിപാടിയായിട്ടാണ് ‘BRAVE HEARTS’ കൂട്ടായ്മ നടത്തിയത്.
ആദ്യമായി കുട്ടികൾ തമ്മിൽ പരസ്പരം പരിചയപ്പെടുകയും അവരുടെ വാസനകളും കഴിവുകളും അവർ ജില്ലാ പോലീസ് മേധാവിയോട് പറയുകയും ജില്ലാ പോലീസ് മേധാവി അവർക്കൊപ്പം ഒരാളായി നിന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു.
ഇന്നത്തെ സംവാദത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ ഇതാണ്:
ആത്മവിശ്വാസം വർദ്ധിപ്പിക്കുക (Confidence Building): കുട്ടികളുടെ കഴിവുകളിലും വ്യക്തിത്വത്തിലും അവർക്ക് സ്വയം വിശ്വാസമുണ്ടാക്കാൻ സഹായിക്കുകയും ഭയം കൂടാതെ ആശയവിനിമയം നടത്താനും, പൊതുവിടങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവരെ പ്രാപ്തരാക്കാനും വേണ്ട മർഗനിർദേശങ്ങൾ ജില്ലാ പോലീസ് മേധാവി കുട്ടികൾക്കു നല്കി.
ആത്മാഭിമാനം/സ്വയം ബഹുമാനം വളർത്തുക (Self-Respect/Self-Esteem) എന്നതിനെക്കുറിച്ച് അപബോധം സൃഷ്ടിക്കുക എന്നതിലൂടെ, സ്വന്തം മൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കിയത്തിലൂടെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, തങ്ങൾ ആരാണോ അതിനെ ബഹുമാനിക്കാനും, അനാരോഗ്യകരമായ ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും ജില്ലാ പോലീസ് മേധാവി അവരെ ബോധവാൻമാരാക്കി.
പോലീസ് മേധാവിയുടെ ഈ ഇടപെടൽ, കുട്ടികളുടെ സുരക്ഷയും സാമൂഹിക ശാക്തീകരണവും ലക്ഷ്യമിട്ടുള്ള ഒരു നല്ല മാതൃകയാകുകയും . കുട്ടികളെ നിയമപാലകരുമായി കൂടുതൽ അടുപ്പിക്കാനും, അവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ പോലീസിനെ സമീപിക്കാൻ മടിക്കാതെയിരിക്കാനും ഈ സംവാദം ലക്ഷ്യമിട്ടൂ. സംവാദത്തിനോടുവിൽ കുട്ടികൾ എല്ലാവരും പാട്ടുപാടുകയുംകുട്ടികളിലെ വായന ശീലം മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസം ഉയർത്തുന്നതും ലക്ഷ്യമിട്ട് ജില്ലാ മേധാവി പ്രശസ്തരായ എഴുത്തുകാരുടെ ബുക്കുകൾ കുട്ടികൾക്കു നൽകുകയും അടുത്ത പ്രാവശ്യം വരുമ്പോൾ വായിച്ച ബുക്കിനെ കുറിച്ച് അവരവർ അഭിപ്രായം പറയുകയും ചെയ്യണമെന്ന് പറയുകയും ചെയ്തു. ഒടുവിൽ കുട്ടികൾക്കൊപ്പം വന്ന മാതാപിതാക്കളോടും ജില്ലാ പോലീസ് മേധാവിയും സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസും ആശയങ്ങൾ പങ്കുവച്ചതിനുശേഷം അടുത്ത പ്രാവശ്യം ഇതിലും നന്നായി എല്ലാവരും തുറന്നു സംസാരിക്കണമെന്നും തീരുമാണമെടുത്തുകൊണ്ടു പിരിഞ്ഞു.