കൊട്ടിയം:യുവതിയുടെ മാല കവര്‍ച്ച നടത്തിയ പ്രതി പോലീസ് പിടിയില്‍. തിരുവന്തപുരം വിളപ്പില്‍ശാല ഇടമലപുത്തന്‍വീട്ടില്‍ അബ്ദൂള്‍ മജീദ് മകന്‍ അനസ്(38) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ജൂണ്‍ 30 ന് വൈകുന്നേരം 5.30 മണിയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന തഴുത്തല സ്വദേശിയായ യുവതിയെ ബൈക്കിലെത്തിയ പ്രതി ഓഫീസ്പടിക്ക് സമീപം വച്ച് തടഞ്ഞു നിര്‍ത്തി കഴുത്തില്‍ ധരിച്ചിരുന്ന രണ്ടേമുക്കാല്‍ പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മാല അപഹരിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സിസിടിവി അടക്കമുള്ള തെളിവികള്‍ ശേഖരിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ പല ജില്ലകളിലും സമാന രീതില്‍ മാല പിടിച്ചുപറി കേസുകളില്‍ പ്രതിയാണ്. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ നിഥിന്‍ നളന്‍ എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ സാംമാര്‍ട്ടിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
