കൊട്ടിയം:യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പോലീസ് പിടികൂടി. ചിറക്കര വില്ലേജിൽ ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപം തോട്ടുംകര പുത്തൻ വീട്ടിൽ നിന്നും തൃക്കോവിൽവട്ടം വില്ലേജിൽ മുഖത്തല സ്‌കൂൾ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന മനീഷ് കണ്ണൻ(27) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 22.03.2025 ൽ വടക്കേ മൈലക്കാട് കാറ്റാടി മുക്കിന് സമീപത്ത് വെച്ച് ബൈക്കിൽ വരികയായിരുന്ന കണ്ണനല്ലൂർ സ്വദേശി വിപിനേയും സുഹൃത്തിനേയും തടഞ്ഞ് നിർത്തി ആയുധം ഉപയോഗിച്ച് മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കുറ്റത്തിനാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവ ശേഷം കടന്ന് കളഞ്ഞ പ്രതി എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെങ്ങോലം എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടർന്ന് വരുന്നതിനിടിയിൽ ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർഅലക്‌സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ പ്രദീപ്.പി യുടെ നിർദേശപ്രകാരം എസ്.ഐ മാരായ നിതിൻനളൻ, മിനുരാജ്, സോമരാജൻ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 2 ൽ ഹാജരാക്കി റിമാന്റ് ചെയ്തു.
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ
