കൊല്ലം: ഇരുപത്തേഴ് സെൻ്റ് പൊതു സ്ഥലം ചിലർ കയ്യേറാൻ ശ്രമിച്ചത് തടയുകയും ചെയ്തതിൻ്റെ പേരിൽവില്ലേജ് ആഫീസർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല. മൂന്ന് സെൻ്റ് സ്ഥലം അംഗൻവാടിക്ക് നൽകിയിട്ടുണ്ട്. ബാക്കി സ്ഥലമാണ് കൈയ്യേറാൻ ശ്രമിച്ചത്. സ്വർണ്ണക്കടക്കാരൻ്റെ പരസ്യ ബോർഡ് സ്ഥാപിക്കാൻ സജീവ്,അൻസർ, വേണു എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമം നടത്തിയെന്ന് വില്ലേജ് ആഫീസർ പറഞ്ഞത്. എന്നെ മണ്ണിനടിയിൽ താഴ്ത്തുമെന്നും അവർ അറിയിച്ചു. പോലീസ് സ്റ്റേഷനിലും ജില്ലാ കലക്ടർക്കും വില്ലേജ് ആഫീസർ പരാതി നൽകിയിട്ടുണ്ട്. വില്ലേജ് ആഫീസർ ചെയ്തത് ചട്ട പ്രകാരമാണ് . ജെ.സിബി ഉപയോഗിച്ച് പൊതു സ്ഥലം കയ്യേറാൻ ശ്രമിച്ചവർക്കെതിരെ നടപടിഎടുത്തതിൻ്റെ പേരിൽ
വില്ലേജ് ആഫീസർക്ക് എതിരെ സോഷ്യൽ മീഡിയായിൽ അദ്ദേഹത്തെ അക്ഷേപിച്ച് പോസ്റ്റ് ഇടുകയും കുടുംബ സ്ഥലത്ത് പോയി അന്വേഷിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇദ്ദേഹം ആത്മഹത്യയുടെ വക്കിൽ ആയിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു
മറ്റൊരു നവീൻ ബാബുവിനെ സൃഷ്ടിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും നാട്ടുകാർ ആരോപിക്കുന്നു
എന്നാൽ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരുടെ പ്രതികരണം കൂടി അറിയേണ്ടതുണ്ട്.