കൊല്ലം :അഞ്ചാലുംമൂട് :കുരീപ്പുഴ ഐക്കര മുക്കിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ അഞ്ചു പവൻ മാല പൊട്ടിച്ച പ്രതിയെ പിടികൂടി പോലീസ് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വെസ്റ്റ് ബംഗാളിൽ കരസേനയിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ഷെഫീഖ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ജൂലൈ 5ന് മടങ്ങിപ്പോകാനിരിക്കെയാണ് കവർച്ച നടത്തിയത്.
അഞ്ചാലുംമൂട് പോലീസ് പ്രതിയെഅറസ്റ്റ് ചെയ്തത്. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷെഫീഖ് (33) ആണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ, കുരീപ്പുഴ സ്വദേശിനി പ്രീതാകുമാരിയുടെ താലി അടങ്ങിയ സ്വർണമാലയാണ് മോഷ്ടിക്കപ്പെട്ടത്. സ്കൂട്ടറിൽ എത്തിയ ഷെഫീഖ് വഴി ചോദിക്കുന്നതിന്റെ മറവിൽ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ആഘാതത്തിൽ റോഡിൽ വീണ പ്രീതാകുമാരിക്ക് പരിക്കേറ്റിരുന്നു.