കൊല്ലം : 2019 ഡിസംബർ 11 ന് രാവിലെ 9 മണിക്ക് കേരളപുരം അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജില എന്ന 42 വയസ്സുള്ള വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയതിന് പ്രതിയായ ഇളമ്പള്ളൂർ വില്ലേജിൽ കേരളപുരം കുന്നുംപുറത്തു വീട്ടിൽ അലിയാർ കുട്ടി മകൻ അനീഷ് കുട്ടിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൊല്ലം vth അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചു ഉത്തരവുണ്ടായി ഷാജിലയുടെ കഴുത്തിലും നെഞ്ചത്തും വയറും ഭാഗത്തും മാരകമായ മുറിവുകൾ ഏൽപ്പിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു നിഷ്ഠൂരമായതും ഭയാനകമായ കൊലപാതകം നടത്തിയ പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് ഹിയറിങ്ങിലൂടെ ആവശ്യപ്പെട്ടിരുന്നു സംഭവദിവസം രാവിലെ 9 മണിയോട് കൂടി വീട്ടിൽ നിന്നും ഏഴ് വയസ്സുള്ള മകളെ റോഡിലൂള്ള ബസ്റ്റോപ്പിൽ പോയി സ്കൂൾ ബസ്സിൽ മകളെ കയറ്റി വിട്ട ശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയ ഷാജിലയെ തടഞ്ഞു നിർത്തി പ്രതി മാരകമായി കുത്തി മുറിവേൽപ്പിച്ചതിൽ വെച്ച് 41 മുറിവുകൾ ഷാജിലയുടെ ദേഹത്ത് ഉണ്ടായിരുന്നു തുടർന്ന് പ്രദേശ വാസികൾ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തു എത്തി ഷാജിലയെ കേരളപുരം ദേവൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഷാജിലാ കുത്തേറ്റു മരണപ്പെട്ടതായി ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു . ഈ സംഭവത്തിന് മുൻപ് 2/04/2018 ൽ പ്രതി മരണപ്പെട്ട ഷാജിലയെ ആക്രമിച്ചിച്ചതിനു കുണ്ടറ പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു തുടർന്ന് ഷാജിലയുടെ കുടുംബത്തിന് പ്രതി മാപ്പ് എഴുതിക്കൊടുത്തു കേസ് അവസാനിപ്പിച്ചിരുന്നു അതിനുശേഷവും പ്രതി നിരന്തരമായി ഷാജിലയും കുടുംബത്തെയും ശല്യപ്പെടുത്തുമായിരുന്നു പ്രതിയുടെ നിരന്തര ശല്യം കാരണം ഷാജിലയും കുടുംബവും വീട് വിറ്റു പോകുന്നതിനു ആലോചിച്ചിരുന്നു ഷാജിലയെയും മക്കളെയും കൊല്ലുമെന്ന്പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി കോടതിയിൽ പതിനൊന്നാം സാക്ഷി ഷാജിലയുടെ മകൻ ഒമർ കോടതിയിൽ ബോധിപിച്ചിരുന്നു സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന നിലയിൽ പകൽ സമയത്ത് 41 കുത്തി മുറിവേല്പിച്ച കൊലപാതകം നേരിൽ കണ്ട ദൃക്സാക്ഷികൾ കൂറു മാറിയിരുന്നു വിചാരണ തുടങ്ങുന്നതിനു മുൻപ് ദൃക്സാക്ഷികളെ പ്രതി സ്വാധീനിച്ചിരുന്നു എന്നു പ്രതി 50 ലക്ഷം രൂപയ്ക്ക് വസ്തു വിറ്റ പ്രമാണം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി പ്രതി സാക്ഷികളെ സ്വാധീനിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു സ്ഥലത്തെ ഒരു പൊതുപ്രവർത്തകൻ കൂറു മാറിയ സാക്ഷികളുടെ കൂട്ടത്തിൽ ഉൾപ്പെടും കൃത്യ സ്ഥലത്ത് നിന്ന് പ്രതിയെ കൃത്യത്തിന് ഉപയോഗിച്ചിരുന്ന കത്തിയുമായിട്ടാണ് പോലീസ് ഇൻസ്പെക്ടർ പി വി രമേഷ് കുമാർ പിടികൂടിയത് അന്വേഷണത്തിന്റെ ഏറിയ പങ്കും നിർവഹിച്ച ശേഷം തുടർന്ന് അന്വേഷണം നടത്തി സർക്കിൾ പോലീസ് ഇൻസ്പെക്ടർ ജയൻ കൃഷ്ണനാണ് ചാർജ് ഹാജരാക്കിയത് കേരളപുരം പ്രദേശത്തെ ഞെട്ടിപ്പിക്കുന്ന കൊലപാതകം ആയിരുന്നു 12/08/2023 ൽ വിചാരണ ആരംഭിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് 40 സാക്ഷികളെ വിസ്തരിച്ചിരുന്നു 68 രേഖകളും, 13 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി ഹാജരാക്കി പ്രതിഭാഗം 9 സാക്ഷികളെ വിസ്തരിച്ചു മരണപ്പെട്ട ഷാജിലയുടെ രക്തം പ്രതിയുടെ വസ്ത്രത്തിൽ കണ്ടെത്തിയത് സുപ്രധാന സാഹചര്യ തെളിവായിരുന്നു .സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കി പ്രതിക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിന് പ്രോസിക്യൂഷൻ വിജയിച്ചു എന്ന് കോടതി കണ്ടെത്തി മുൻ ഗവണ്മെന്റ് ജില്ലാ പ്ലീഡർ അഡ്വക്കേറ്റ് ആർ സേതുനാഥ് ആയിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ, പബ്ലിക് പ്രോസിക്യൂട്ടർ ജയകമലാസനൻ അഡ്വ മിലൻ എം മാത്യു, അഡ്വ പാർത്ഥസാരഥി എസ് പി, അഡ്വ അമിന.ബിഎന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി , സിവിൽ പോലീസ് ഓഫീസർ അനിൽ കുമാർ, കുണ്ടറ പോലീസ് ഇൻസ്പെക്ടർ വി രാജേഷ് പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചിരുന്നു*
കേരളപുരം ഷാജില വധക്കേസ് പ്രതി അനീഷ്‌കുട്ടിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും *
