ഏതു തൊഴിലിനെയും തൊഴിലെടുക്കുന്നവരെയും ബഹുമാനിക്കാൻ പുതുതലമുറയ്ക്ക് കഴിയണം: എം നൗഷാദ് എംഎൽഎ

കൊല്ലം :ഏതു തൊഴിലിനെയും ആ തൊഴിൽ എടുക്കുന്നവരെയും ബഹുമാനിക്കാനും സ്നേഹിക്കാനും പുതുതലമുറയ്ക്ക് കഴിയണം.
എല്ലാ ജനവിഭാഗങ്ങളെയും സമഭാവനയിൽ കാണുവാനും അവർക്ക് കഴിയണമെന്ന് എം നൗഷാദ് എംഎൽ എ അഭിപ്രായപ്പെട്ടു.
അന്നമൂട്ടുന്നവരെ ആദരിക്കാൻ പുതുതലമുറയിലെ കുട്ടികൾ മടിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് ഓണപ്പുടവ സമ്മാനിക്കുന്നതിന്റെ കൊല്ലം ജില്ല തല ഉദ്ഘാടനം പട്ടത്താനം എസ്എൻഡിപി ഗവൺമെന്റ് യുപിഎസിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം എൽ എ.
പൊതു വിദ്യാലയങ്ങളിലെ മികവുറ്റ അക്കാദമിക – ഇതരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
പി ടി എ പ്രസിഡന്റ്‌ ഷൈലാൽ അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്‌മിസ്ട്രെസ് ഇന്ദുകാല സ്വാഗതം പറഞ്ഞു.
ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് ഷൈൻ ദേവ് മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കുടം ടിവി ജില്ലാ കോഡിനേറ്റർ കെപിഎസി ലീലാകൃഷ്ണൻ ഓണ സന്ദേശം നൽകി.എസ് എം സി ചെയ്ർപേസൺസരിത രാജീവ്‌, പി ടി എ വൈസ് പ്രസിഡന്റ്‌ ബൈജു എന്നിവർ സംസാരിച്ചു.
അനൂപ് രഘുനാഥ് നന്ദി പറഞ്ഞു.