തിരുവനന്തപുരം:ശനിയാഴിച്ച അവധി എന്നത് കേരളത്തിൽ കഴിഞ്ഞ ശമ്പള പരിഷ്ക്കരണ സമയം തൊട്ട് ചർച്ച ചെയ്യുകയാണ്. ഇത്തരത്തിൽ ഒരു ദിവസം അവധി കിട്ടുന്നതിൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു. എന്നാൽ പങ്കാളിത്തപെൻഷൻ പിൻവലിക്കാത്തതും കിട്ടാനുള്ള ആനുകൂല്യങ്ങൾ കിട്ടാതിരിക്കുന്നതും ഇനി ശനി അവധി കൂടി വന്നാൽ ഉണ്ടാകാൻ പോകുന്ന സാമ്പത്തിക നഷ്ടമൊക്കെ ഇപ്പോഴെ ജീവനക്കാർ വിലയിരുത്തി കഴിഞ്ഞു. എല്ലാ സർവീസ് സംഘടനകളും ഇക്കാര്യത്തിൽ യോജിപ്പാണ്.
എന്നാൽ തീരുമാനം നടപ്പാക്കുന്നതിന് മുന്നേ സർക്കാർ കൊണ്ടുവരുന്ന നിർദ്ദേശങ്ങളോട് പൂർണ്ണമായി യോജിക്കാൻ ജീവനക്കാർ തയ്യാറല്ല.കാഷ്വൽ അവധി 20ൽനി ന്ന് 15 ആക്കുക.ആർജിതാവധി വർഷം 33ൽനിന്ന് 30 ആയി കുറയ്ക്കുക.45 മിനിറ്റ് ഉച്ചഭക്ഷണ സമയത്തിൽ 15 മിനിറ്റ് കുറയ്ക്കുക.രാവിലെ ഓഫിസ് സമയം. 45 മിനിറ്റ് നേരത്തേയാക്കുക.. വൈകിട്ട് ഓഫിസ് സമയം 15 മിനിറ്റ് വൈകിപ്പിക്കുക.അവധി സറണ്ടർ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.ശമ്പളപരിഷ്കരണ കമ്മിഷൻ അടക്കം സർക്കാരിനു മുൻപു സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സംഘടനകളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.എന്നാൽ തർക്കങ്ങൾ സ്വാഭാവികം.