കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ചടയമംഗലം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്‍. ലതാദേവി ചുമതലയേറ്റു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സത്യവാചകം ചൊല്ലിനല്‍കി. 17 വോട്ടാണ് പ്രസിഡന്റിന് ലഭിച്ചത്. ആകെ 27 പേര്‍ വോട്ട് ചെയ്തു. തലവൂര്‍ ഡിവിഷന്‍ അംഗമായ ഡോ. മീരയ്ക്ക് 10 വോട്ട് കിട്ടി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിയും പ്രസിഡന്റിന്റെ ഭര്‍ത്താവുമായ ജി. ആര്‍. അനില്‍, മന്ത്രി ജെ. ചിഞ്ചുറാണി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, മുന്‍ പ്രസിഡന്റുമാരായ ഡോ. പി. കെ. ഗോപന്‍, സാം കെ. ഡാനിയല്‍, മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍, മുന്‍ മേയര്‍ ഹണി, എ.ഡി.എം ജി.നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ നെടുവത്തൂര്‍ ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എസ്. ആര്‍. അരുണ്‍ബാബു വൈസ് പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റ് ഡോ. ആര്‍. ലതാദേവി സത്യവാചകം ചൊല്ലിനല്‍കി. വൈസ് പ്രസിഡന്റിന് 17 വോട്ട് ലഭിച്ചു. ആകെ 27 അംഗങ്ങള്‍ വോട്ടിട്ടു. കുലശേഖരപുരം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വരുണ്‍ ആലപ്പാടിന് 10 വോട്ട് കിട്ടി.

കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, മുന്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റ്മാര്‍ ചുമതലയേറ്റു
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ചുമതലയേറ്റ പ്രസിഡന്റ്മാരുടെ വിവരങ്ങള്‍ ചുവടെ:
കെ.മോഹനന്‍ (ഓച്ചിറ)
ടി.രശ്മി (ശാസ്താംകോട്ട)
ബിന്ദു ലക്ഷ്മി (വെട്ടിക്കവല)
അജിത്ത് കൃഷ്ണ (പത്തനാപുരം)
കെ.കെ.ജ്യോതി (അഞ്ചല്‍)
എസ്.ബിന്ദു (കൊട്ടാരക്കര)
ബി.ബൈജു (ചിറ്റുമല)
ഷംല നൗഷാദ് (ചവറ)
സാം വര്‍ഗീസ് (മുഖത്തല)
എം.നസീര്‍ (ചടയമംഗലം)
സുശീല ദേവി (ഇത്തിക്കര)
ബ്ലോക്ക് പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ്മാര്‍ ചുമതലയേറ്റു
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ചുമതലയേറ്റ വൈസ് പ്രസിഡന്റ്മാരുടെ വിവരങ്ങള്‍ ചുവടെ:
എസ്.ഗീതാകുമാരി (ഓച്ചിറ)
ബി. ശിവശങ്കരപ്പിള്ള (ശാസ്താംകോട്ട)
ജോബിന്‍ ജേക്കബ് (വെട്ടിക്കവല)
പൊന്നമ്മ ജയന്‍ (പത്തനാപുരം)
വി.എസ്.ഷിജു (അഞ്ചല്‍)
ആര്‍.പ്രേമചന്ദ്രന്‍ (കൊട്ടാരക്കര)
ബിന്ദു മോള്‍ (ചിറ്റുമല)
ആനന്ദ് എസ്.മുണ്ടകത്തില്‍ (ചവറ)
ഗായത്രി ദേവി (മുഖത്തല)
മിനി സുനില്‍ (ചടയമംഗലം)
അഡ്വ.കെ.ജയന്‍ (ഇത്തിക്കര)
