കൊല്ലം:കേന്ദ്രസർക്കാരിന്റെ എല്ലാ സാമ്പത്തിക ഉപരോധങ്ങളെയും അതിജീവിച്ച്, നിസ്വവർഗ്ഗത്തെ ചേർത്ത് പിടിച്ച്, വിലക്കയറ്റം നിയന്ത്രിച്ച്, ക്ഷേമപെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്ത്, ജീവനക്കാർക്കും അധ്യാപകർക്കും പൊതുമേഖലയിലും DAയും ഓണം ആനുകൂല്യങ്ങളും നൽകി എൽഡിഎഫ് സർക്കാരിന്റെ പത്താമത് ഓണം പൊന്നോണം ആക്കിയെന്ന് ഡോ.സുജിത്ത് വിജയൻപിള്ള MLA അഭിപ്രായപ്പെട്ടു. പടിഞ്ഞാറെ കൊല്ലം സർവീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർഫെഡ് ഓണ സഹകരണ വിപണി 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.പ്രസിഡന്റ് ബി. മോഹൻദാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ എസ്.ജയൻ, മുൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു. കൗൺസിലർമാരായ എം. പുഷ്പാംഗദൻ,ദീപു ഗംഗാധരൻ. മുൻ പ്രസിഡന്റ്മാരായ എൻ. ചന്ദ്രശേഖരപിള്ള, പി. ഉഷാകുമാരി. ബാങ്ക് സെക്രട്ടറി ലക്ഷ്മി വി.ദേവ് CPM ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മനോജ്.CPI ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സുധീഷ്. ഭരണസമിതി അംഗങ്ങളായ ആർ. സുനിൽകുമാർ,റ്റി. ജോസഫ്,അനിൽ ഇടച്ചപ്പള്ളി, എസ്.ഹരിലാൽ, കെ.സുരേഷ്‌ബാബു,അഡ്വ. ദീപാ രാജേഷ് എന്നിവർ സംസാരിച്ചു.
ഓണം പൊന്നോണമാക്കി LDF സർക്കാർ ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎ
