വിഷൻ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സെമിനാർ; ആവേശമായി വടംവലി

ചിന്നക്കട:തൊഴിലും നൈപുണ്യവും വകുപ്പ് ‘വിഷൻ 2031’ സംസ്ഥാനതല സെമിനാറിന്റെ പ്രചരണാർത്ഥം ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചുമട്ട് തൊഴിലാളികൾ മത്സരത്തിന്റെ ഭാഗമായി.

ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് റീജിയണൽ ജോയിൻ്റ് ലേബർ കമ്മീഷണർ എം.ജി.സുരേഷ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി. ചെയർമാൻ സനൽ എ. സലാം, സെക്രട്ടറി ആർ. ഹരികുമാർ, ബോർഡ്‌ അംഗങ്ങളായ ആർ. വിജയൻ പിള്ള, എസ്. ദേവരാജൻ, എസ്. രമേശ്കുമാർ, ആർ. രാധാകൃഷ്ണൻ, പി. പീറ്റർ എഡ്വിൻ, എസ്.ആർ.രമേശ്, എ.എം. ഇക്ബാൽ, ഡി. രാമകൃഷ്ണപിള്ള, എസ്. നാസറുദ്ദീൻ, പി. ജയപ്രകാശ്, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ സെക്രട്ടറി വി.ജി.ബിജു തുടങ്ങിയവർ പങ്കെടുത്തു.