കൊല്ലം;കാപ്പ ഉത്തരവ് പ്രകാരം കൊല്ലം ജില്ലയില്‍ നി്ന്നൂനാടുകടത്തിയ പ്രതി കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റിലായി. ചാത്തന്നുര്‍ കാരംകോട് സനൂജ് മന്‍സിലില്‍ സലീമിന്റെ മകന്‍ സനൂജ് ആണ് അറസ്റ്റിലായത്. കഞ്ചാവ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ തിരുവനന്തപുരം റേഞ്ച് ഐജിയുടെ ഉത്തരവ് പ്രകാരം 23.11.2024 മുതല്‍ ഒരു വര്‍ഷത്തേക്ക് കൊല്ലം ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നു. കല്ലുവാതുക്കല്‍ ഉള്ള ബാറില്‍ മദ്യപിക്കാന്‍ എത്തിയ പ്രതിയെ ചാത്തന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ അനൂപിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ രാജേഷ്, റെജിമോന്‍ സിപിഒ മാരായ രാജീവ്, ആന്റണി തോബിയാസ്, ലിജു എിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ പരവൂര്‍ ജുഡീഷില്‍ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍ .
