ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, കേരള ഗവമെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വിക്ടോറിയ ആശുപത്രി കൊല്ലം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പോലീസ് ട്രെയിനിങ് സെന്ററില്‍വെച്ച് ഗൈനോക്കോളജിസ്റ്റ് ഡോ. റീനയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ബേസിക് ലൈഫ് സപ്പോർട്ട്’ ട്രെയിനിംഗ് നടത്തി.
ഡോ. ശരത്.ജി.സോമന്‍, ഡോ. സന്ദീപ്.എസ്, ഐ.എം.എ, എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ജില്ലാ കോഡിനേറ്റര്‍ ഡോ. ഡാനിയ സേവിയര്‍ ജോസ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. അപ്രതീക്ഷിതമായി ഉണ്ടാകു ഹൃദയസ്തംഭനം ആഹാരം തൊണ്ടയില്‍ കുടുങ്ങി ഉണ്ടാകു അപകടങ്ങള്‍, കുഴഞ്ഞുവീണു ഉണ്ടാകു അപകടങ്ങള്‍ തുടങ്ങി ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ചികിത്സജില്ലയിലെ 40 സ്‌കൂളുകളിലെ എസ്.പി.സി ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍മാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.തുടർന്ന് ഇവരുടെ സേവനം വ്യാപിക്കും അതിലൂടെ ആയിരക്കണക്കായ കുട്ടികൾക്കും ട്രെയിനിംഗ് നൽകാൻ കഴിയും.
ലോക ഹൃദയ ദിനത്തില്‍ – പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബേസിക്ട്രൈയിനിംഗ്.
