ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് 26 വയസ്സുകാരന് കാൽ നഷ്ടപ്പെട്ടു.

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട യുവാവിൻ്റെ കാൽ നഷ്ടപ്പെട്ടു. മുംബൈയിലെ താനയിലാണ് സംഭവം. 16 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ആക്രമിയാണ് 26കാരനായ യുവാവിനെ കവർച്ചാ ശ്രമത്തിനിടെ തള്ളിയിട്ടത്ഞായറാഴ്ചയാണ് സംഭവം നടന്നത്.

അക്രമി, ഗുരുതരമായി പരിക്കേറ്റ ഇരയെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് മൊബൈൽ ഫോണുമായി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

കല്യാണിലെ ഷഹാദിനും അംബിവ്‌ലി സ്റ്റേഷനുകൾക്കും ഇടയിൽ തപോവൻ എക്‌സ്പ്രസിലാണ് സംഭവം. നാസിക് നിവാസിയായ ഗൗരച്ച് രാംദാസ് നികം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതി കൈകൊണ്ട് ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്.