ഛത്തീസ്ഗഢ്:മലയാ ളി കന്യാസ്ത്രീകളെയും ആദിവാസി പെൺ കുട്ടികളെയും ആക്രമിച്ച ബജ്റംഗ്‌ദളുകാർ ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാരായൺ പൂർ കളക്ടറേറ്റിന് മുന്നിൽ സിപിഐ ധർണ്ണ നടത്തി.മാർച്ചിലും ഉപരോധത്തിലും ആയിരങ്ങ ളാണ് അണിനിരന്നത്. ആദിവാസി പെൺകുട്ടികൾക്കും കന്യാസ്ത്രീകൾക്കും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ഉപരോ ധം ഉദ്ഘാടനം ചെയ്ത സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർഎംപി പറഞ്ഞു.കുറ്റവാളികൾ വിലസി നടക്കുകയും ഇരകളാക്കപ്പെട്ടവർ വീണ്ടും വേട്ടയാടപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനസെക്രട്ടറി കെ സജി, ജില്ലാ സെക്രട്ടറി ഫൂൽ സിങ് കച്ചം, നേതാക്കളായ തൃഷ ജാഡി, മംഗൾ കശ്യപ് തുടങ്ങിയവർ സംസാരിച്ചു.
മനുഷ്യക്കടത്തും മതപരിവർത്തനവും നട ത്തിയെന്നാരോപിച്ച് മൂന്ന് ആദിവാസി പെൺകുട്ടികളെയും മലയാളി കന്യാസ്ത്രീക ളെയും ക്രൂരമർദനത്തിരിയാക്കിയ ബജ്റം ഗ്ദളുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ.
ഹിന്ദുത്വ സംഘടനയുടെ ആരോപണത്തെ തുടർന്ന് കേസെടുത്ത പൊലീസ് കന്യാസ്ത്രീകളെ ജയിലിൽ അടച്ചിരുന്നു. എന്നാൽ തങ്ങളെ ആക്രമിച്ച ബജ്റംഗ്ദളുകാർക്കെ തിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികൾ നൽകിയ പരാതിയിൽ പൊലീസോ സംസ്ഥാന വനിതാ കമ്മിഷനോ നടപടിയെടുക്കാൻ സന്നദ്ധമായില്ല. പ്രതികളെ സംരക്ഷിക്കുന്ന സമീപനം സ്വീ കരിക്കുകയുമാണ്. ഈ സാഹചര്യത്തിലാ ണ് സിപിഐ വീണ്ടും പ്രക്ഷോഭം സംഘ ടിപ്പിച്ചത്.ആക്രമണത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ, സിപിഐ ഇരകളോടൊപ്പം ഉറച്ചുനിന്നു. ജനങ്ങളെ മോചനത്തിനായി അണിനിരത്തി, നാരായൺപൂരിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു, ദുർബല പശ്ചാത്തലങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികൾക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ നൽകി. കന്യാസ്ത്രീകളെ പിന്തുണച്ച് വ്യാപകമായ പ്രക്ഷോഭം നടന്നെങ്കിലും, മൂന്ന് പെൺകുട്ടികൾ നീതിയിലേക്കുള്ള ഏകാന്തമായ പാതയിലൂടെ സഞ്ചരിക്കുന്നു, ഭീഷണികളും അപമാനങ്ങളും നേരിടുന്നു. സിപിഐയുടെ അചഞ്ചലമായ പ്രതിബദ്ധത അവരുടെ ഏറ്റവും ശക്തമായ കവചമായി മാറിയത് ഇവിടെയാണ്. ഈ പോരാട്ടം ഒരു സംഭവത്തിന്റെ മാത്രം കാര്യമല്ലെന്ന് സിപിഐക്ക് വ്യക്തമാണ് – എല്ലാ ആദിവാസികളുടെയും അന്തസ്സിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്. ഛത്തീസ്ഗഢിനെ വെറുപ്പിന്റെ പരീക്ഷണശാലയാക്കി മാറ്റാനുള്ള ആർഎസ്എസ്-ബിജെപി-വിഎച്ച്പി-ബജ്രംഗ് ദൾ കൂട്ടുകെട്ടിന്റെ അപകടകരമായ രൂപകൽപ്പന സിപിഐ നിരന്തരം തുറന്നുകാട്ടിയിട്ടുണ്ട്, എന്നാൽ ജനങ്ങളുടെ ഐക്യത്തിന്റെ ശക്തിയോടെ അത്തരം എല്ലാ നീക്കങ്ങളെയും ചെറുക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.