ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്‌ടപ്പെടുത്തിയെന്ന് തോന്നുന്നു.ഇതാണ് ട്രംപിൻ്റെ പോസ്റ്റ്. മൂന്നു നേതാക്കളുടേയും ഫോട്ടോ പങ്ക് വച്ചാണ് പോസ്റ്റിട്ടിട്ടുള്ളത്.ഈ പോസ്റ്റ് വന്ന ശേഷം നേതാക്കൾ പ്രതികരിച്ചില്ലെങ്കിലും റഷ്യൻ പ്രസിഡൻ്റ് നേരത്തെ ട്രംപിന് മറുപടി നൽകി കഴിഞ്ഞതാണ്. ഇന്ത്യയുടേയും ചൈനയുടേയും മേൽ കുതിരകയാൻ നോക്കേണ്ട എന്ന അർത്ഥത്തിലാണ് പുoടിൻ പ്രതികരിച്ചത്.യുഎസ് പ്രസിഡന്റ താരിഫ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ ‘ഒരു വഴിത്തിരിവ്’, ‘ഒരു പുതിയ ലോകക്രമം’ എന്നിവയെ സൂചിപ്പിക്കുകയാണെന്ന് പലരും വിലയിരുത്തിയിരുന്നു. കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്.കോടിക്കണക്കായി വരുന്ന ഇന്ത്യ ജനതയെ ഒന്നും ചെയ്യാൻ ട്രംപിന് കഴിയില്ലെന്ന് ലോക രാഷ്ട്രങ്ങൾക്ക് അറിയാം. ഇതോടെ ലോക പോലീസ് എന്ന മൂടുപടം അഴിഞ്ഞു വീഴും. ട്രംപിൻ്റെ കളി ഇതോടെ അവസാനിപ്പിക്കണം.
ട്രംപിൻ്റെ പേടിചെറുതല്ല. ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കില്ലെന്ന വിലയിരുത്തൽ മറികടക്കാൻ ഇന്ത്യ തയ്യാറായി, ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
