മലപ്പുറം: 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടക സംഗമമായ കുംഭമേളയ്ക്ക് കേരളവും ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെതിരുനാവായയിൽ നാവാമുകുന്ദക്ഷേത്ര സമക്ഷം ഭാരതപ്പുഴയുടെ തീരമാണ് തീർത്ഥാടകസംഗമo 16 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് കേരളത്തിലെ കുംഭമേളയായ മഹാമാഘം നടക്കുക.
2028 ൽ വിപുലമായ മഹാമാഘം ആഘോഷിക്കാനാണ് തീരുമാനം.. അതിന് മുന്നോടിയായുള്ള ഒരുക്കമെന്ന നിലയിലാണ് ഇപ്പോൾ ചടങ്ങുകൾ നടത്താനൊരുങ്ങുന്നത്.രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുനഅഖാഡ നേതൃത്വം നൽകും.
