രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 248 യാത്രക്കാരും മരണപ്പെട്ടു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 248 യാത്രക്കാരും മരണപ്പെട്ടു

അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 232 യാത്രക്കാർ, 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം തകർന്നു  വീണത്  മെഡിക്കൽ സ്റ്റുഡൻറുകൾ താമസിക്കുന്ന ഹോസ്റ്റലിൽ ആയതിനാൽ അവിടെ മെസ്സിൽ ഫുഡ് കഴിക്കാൻ ഉണ്ടായിരുന്നവരും മരണപ്പെട്ടു എന്ന വാർത്തയാണ് അറിയാൻ കഴിയുന്നത്. 1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയും അഞ്ച് മിനിറ്റിനുള്ളിൽ തകരുകയും ചെയ്തു. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു.
 വിമാനത്താവളം താത്ക്കാലികമായി അടച്ചതായും സർവീസുകൾ നിർത്തിവെച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡി ജി സി എ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററിഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഹമ്മദാബാദിലേക്ക് എത്തിച്ചേരും. അപകടത്തിൽ പത്തനംതിട്ട പുല്ലാറ്റ് സ്വദേശിനി രഞ്ജിത ഗോപൻ നായർ ഉൾപ്പെട്ടിട്ടുണ്ട്. ലണ്ടനിൽ നഴ്സ് ആയിരുന്നു രഞ്ജിത. അതിനിടെ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മുൻ ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം ആയി തുടരുന്നു എന്ന് പറയുന്നുണ്ടെങ്കിലും അധികൃതർ വിവരം സ്ഥിരീകരിക്കുന്നില്ല.
അമിത് ഷാ വരുന്നതുവരെ യാതൊരു വിവരവും പുറത്തുവിടരുത് എന്ന നിർദേശം അധികൃതർക്ക് ലഭിച്ചതായി പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *