നീതിക്കും സത്യത്തിനും അഹിംസ മാർഗ്ഗവും തൻ്റെ ജീവിതമായി സമർപ്പിച്ച മഹാത്മ ഗാന്ധിജിയുടെ കുടുംബാംഗം തട്ടിപ്പ് കേസിൽ ജയിലിൽ. തട്ടിച്ചത് മുന്നേകാൽ കോടി.
തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ട് സൗത്ത് ആഫ്രിക്കൻ ജയിലിലായത്. ബാങ്കിൻ്റെ വ്യാജരേഖകൾ ചമച്ചത് അടക്കം ഗുരുതര കുറ്റങ്ങളാണ് ആഷിഷ് ലത റാംഗോബിൻ്റെ പേരിലുള്ളത്.
ആഷിഷ് ലത ഗാന്ധിജിയുടെ പേരക്കുട്ടി ഇള ഗാന്ധിയുടെ മകളാണ്. ഇന്ത്യന്‍ വംശജനായ വ്യവസായിയെ വഞ്ചിച്ചതിനാണ് ദക്ഷിണാഫ്രിക്കന്‍ കോടതി ഏഴുവര്‍ഷം തടവ് വിധിച്ചത്. നേരത്തെ ഇവര്‍ക്ക് 50,000 ദക്ഷിണാഫ്രിക്കൻ റാൻ്റിൻ്റെ (ഏകദേശം രണ്ടരലക്ഷം രൂപ) താല്‍ക്കാലിക ജാമ്യം നൽകിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയും ഗാന്ധിജിയുടെ കൊച്ചു മകളുമായ ഇള ഗാന്ധിയുടെ മകളാണ് 56കാരിയായ ആഷിഷ് ലത.