അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്നുവീണതിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്തിയ 17 വയസ്സുള്ള ആൺകുട്ടി അവ പോലീസിന് കൈമാറി.
മേഘാനിനഗറിലെ ഒരു വാടക വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന കൗമാരക്കാരൻ, അപകടസമയത്ത് ടറസിന് മുകളിൽ നിൽക്കുകയായിരുന്നു എന്നും, അസാധാരണമാം വിധം വിമാനം താഴ്ന്ന് പറക്കുന്നത് കണ്ട കുട്ടി ഉടനെ ഫോണിൽ വീഡിയോ എടുക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
കുട്ടി യാദൃചികമായി എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയും, ഇത് വഴി അന്വേഷണ സംഘത്തിന് കേസിൽ കൂടുതൽ സഹായകമാകുകയും ചെയ്തു.
കുട്ടിക്കെതിരെ യാതൊരു വിധ നിയമനടപടിയും എടുക്കില്ല എന്നും, കുട്ടിയെ സാക്ഷിയാക്കി നടക്കുന്ന അന്വേഷണം കേസിന് വലിയൊരു മുതൽക്കൂട്ട് ആകുമെന്നും ക്രൈംബ്രാഞ്ച് ഡിസിപി അജിത് രാജിയാൻ വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടം: തത്സമയ വീഡിയോ പകർത്തിയ കൗമാരക്കാരൻ പോലീസിന് വിവരങ്ങൾ കൈമാറി.
