യഥാർത്ഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല. ഭക്തൻ്റെ ലക്ഷണങ്ങൾ ഭഗവൽഗീതയിൽ പറയുന്നുണ്ട്.ആഗീത നിർവ്വചനം അനുസരിക്കുന്നവരുടെ സംഗമമാണ് ഇവിടെ നടക്കുന്നത്.പിണറായി വിജയൻ.

പമ്പ: ശബരിമല എല്ലാവർക്കും കടന്നുചെല്ലാവുന്ന ഒരു ആരാധനാലയമാണ്. അതുകൊണ്ട് ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അയ്യപ്പഭക്തന്മാർ ലോകമെമ്പാടും ഇപ്പോൾ ഉണ്ട്. കേരളത്തിൽ നിന്ന് ആദ്യം ഭക്തരെത്തിയിരുന്നു. പിന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഭക്തർ എത്തിച്ചേർന്നു ഇന്ന് ലോകം മുഴുവൻ ഉള്ള അയ്യപ്പഭക്തർ എത്തുന്നു. എല്ലാ ഭക്തർക്കും വേണ്ട സഹായം ചെയ്യാൻ നമുക്ക് ആകണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ സമയത്ത് അയ്യപ്പ മഹാ സംഗമം നടത്താൻ ബോർഡ് തീരുമാനിച്ചതിൽ സന്തോഷമുണ്ട്. യഥാർത്ഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല. ഭക്തൻ്റെ ലക്ഷണങ്ങൾ ഭഗവൽഗീതയിൽ പറയുന്നുണ്ട്.ആഗീത നിർവ്വചനം അനുസരിക്കുന്നവരുടെ സംഗമമാണ് ഇവിടെ നടക്കുന്നത്. എല്ലാ ജാതി മത ചിന്തകൾക്കും വിശ്വാസങ്ങൾക്കും ഉപരിയായി എത്തുന്ന സ്ഥലമാണ് ശബരിമലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ശബരിമലയുടെ സ്വീകാര്യത സാവർത്തികമാക്കുക, പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സഹായകരമായ രീതിയിൽ ദർശനം സുഗമമാക്കണം അതാണ് ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത്.വിവിധ ജാതി മത നേതാക്കളും ദേശീയ സംസ്ഥാന മന്ത്രിമാരും വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുത്തു.