ശ്രീനഗർ:ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു. ജമ്മു കശ്മീർ രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ഓടിക്കുന്നത് ഒരു കുറ്റകൃത്യമായി തോന്നുന്നു. ഇപ്പോൾ ഡൽഹിയിൽ വാഹനമോടിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ കൂടെ കൊണ്ടുപോകാത്തപ്പോൾ, എന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുമോ എന്ന് എനിക്ക് രണ്ടുതവണ ചിന്തിക്കേണ്ടി വരുന്നു,”ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആശങ്ക പ്രകടിപ്പിച്ചു. നവംബർ 10-ന് നടന്ന സ്ഫോടനത്തിന് ശേഷം കശ്മീരികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.ജമ്മു കാശ്മീരിൽ ജനങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു.ഒമർ അബ്ദുള്ള.
