കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊൽക്കത്ത കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ .

കൊൽക്കത്ത:തൃണമൂൽ നേതാവ് ഉൾപ്പടെ 3 പേരെ അറസ്റ്റ് ചെയ്തു.കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തിന്റെയും നിർബന്ധിത ലൈംഗിക ബന്ധത്തിന്റെയും ലക്ഷണങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വന്നത്. വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനിയുടെ വൈദ്യപരിശോധന നടത്തിയത്.വിദ്യാർത്ഥിനിയുടെ കഴുത്തിലും സ്തനങ്ങളിലും ഉരഞ്ഞ പാടുകൾ ഉണ്ടായിരുന്നു. എന്നാൽ ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 25 ന് മുഖ്യപ്രതിയും പൂർവ വിദ്യാർത്ഥിയുമായ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ജനറൽ സെക്രട്ടറി മോണോജിത് മിശ്രയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി വിദ്യാർത്ഥിനി ആരോപിച്ചു. കോളേജിലെ മറ്റ് രണ്ട് വിദ്യാർത്ഥികൾ കൂടി കുറ്റകൃത്യം നടക്കുന്നത് നോക്കി നിന്നെന്നും വിദ്യാർത്ഥിനി പറയുന്നു.കേസുമായി ബന്ധപ്പെട്ട് കോളേജ് സെക്യൂരിറ്റി ഗാർഡിനെയും അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ കണ്ണടച്ചതിനും അധികൃതരെയോ പോലീസിനെയോ മനഃപൂർവ്വം അറിയിക്കാതിരുന്നതിനുമാണ് അറസ്റ്റ്.ഈ സംഭവം ബിജെ.പിതൃണമൂൽ കോൺഗ്രസിനെതിരെ ആയുധമാക്കി പ്രക്ഷോഭത്തിലാണ്. മമതയുടെ വിശ്വസ്ത അനുയായിയാണ് കേസിൽ ഉൾപ്പെട്ടെ പ്രതി എന്നതാണ് ബി.ജെ പി ആയുധമാക്കുന്നത്. നേരത്തെ സമാനമായ കേസ് കൽക്കട്ടയിൽ സംഭവിച്ചിരുന്നു. കൊൽക്കത്ത ആർജികാർ മെഡിക്കൽ കോളേജിൽ നടന്ന വിദ്യാർത്ഥിനിയുടെ ബലാൽസംഗം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.വരും ദിവസങ്ങളിൽ മമത ബാനർജിക്ക് അസുഖകരമായ ദിനങ്ങൾ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *