ജോയിൻ്റ് കൗൺസിൽ സംസ്ഥാനത്തെ കലക്ട്രേറ്റ്കൾക്ക് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും മാർച്ചും ധർണയും നടത്തും.

തിരുവനന്തപുരം: ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ട്രേറ്റ്കൾക്ക് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും മാർച്ചും ധർണ്ണയും നടത്തും. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശിക നൽകുക, അഷ്വാർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിക്കുക, മെഡിസെപ്പ് ക്യാഷ്ലെസ് ചികിൽസ ഉറപ്പാക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ മാർച്ച് ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് ചെയർമാൻ കെ.പി ഗോപകുമാർ മാർച്ച് ഉദഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *