വയനാട് ഉരുൾപൊട്ടലിൽ ദുരിത അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സാമൂഹ്യ മാധ്യമം പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പോസ്റ്റ് പ്രചരിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസ്. സാമൂഹമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. ഭാരതീയ ന്യായസംഹിതയിലെ 192,45 വകുപ്പുകൾ ദുരന്ത നിവാരണ നിയമത്തിലെ 51ാം വകുപ്പ് എന്നിവ ചേർത്താണ് കേസ്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിൽ ആയിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്. എപ്പോഴും എന്തും സംഭവിക്കാം. ഒരു വലിയ പ്രതിസന്ധി ഉണ്ടാകുമ്പോൾ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷകരമാകും.
Related News
കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനി അച്ഛനും അമ്മയോടും ഒപ്പം യാത്ര ചെയ്യവേ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.
തിരുവനന്തപുരം: വർക്കല ഇടവയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശിനി ഗൗരി (16) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ…
” ഞെക്കാട് റൂറൽ കോച്ചിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു”
ഞെക്കാട് റൂറൽ കോച്ചിങ് ക്ലബ്ബിന്റെ (ആർ.സി.സി) ആഭിമുഖ്യത്തിൽ 78-മത് സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച അഗ്നി രക്ഷാ…
വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിട്ട് പാലരുവി, പ്രതിഷേധവുമായി യാത്രക്കാർ.
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധവുമായി…
