അർജുനനും ലോറിയും തടിയും കടലിലേക്ക് ഒലിച്ചു പോയിട്ടുണ്ടാവുമോ, അതോ മലയിടിഞ്ഞ മണ്ണിനടയിൽ കിടപ്പുണ്ടാകുമോ, വയനാട് ദുരന്തം വന്നപ്പോഴേക്കും ചാനലുകളെല്ലാം അങ്ങോട്ടെക്ക് പോയിട്ടുണ്ട് . ഇപ്പോൾ അർജുൻ എങ്ങുമില്ല. അർജുൻ്റ കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. തിരിച്ചെത്തുമെന്ന പ്രതീക്ഷയാകും ആ കുടുംബത്തിന്.അർജുനനെ കണ്ടെത്താനുള്ള നീക്കം കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. കലാവസ്ഥ മാറുമ്പോൾ അമ്പേഷണം തുടരും എന്നാൽ അർജുൻ്റെ സഹോദരി ഈ നീക്കത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ് പരിശോധന തുടരണം. നിലവിൽ പരിശോധന നടത്തിയ പോലെ തുടരാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടണം ഇതുവരെ കേരളവും കർണാടകവും കുടുംബത്തോടൊപ്പം നിന്നു ഇനിയും അതുണ്ടാകണം.കർണാടകയിലെ ഷിരൂരിൽ തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാകില്ല അർജുന്റെ സഹോദരി അഞ്ജു. യന്ത്രങ്ങൾ എത്തിക്കാൻ ഇനിയും നാലു ദിവസം കൂടി വേണമെന്നാണ് പറയുന്നത്. അതുവരെ ഇപ്പോഴുള്ളത് പോലെ തിരച്ചിൽ തുടരണമെന്നാണ് അപേക്ഷിക്കാനുള്ളതെന്നും അർജുന്റെ സഹോദരി പറഞ്ഞു.യന്ത്രങ്ങളും എത്തിയോ തിരച്ചിൽ തുടരുന്നോ ലൈവായി നിന്ന മാധ്യമങ്ങൾ എല്ലാം മറന്നുവോ…… ഒരു ദുരന്തം മറ്റൊരു ദുരന്തത്തിന് വഴി മാറി.
Related News
“ഡെങ്കിപ്പനി വ്യാപിനം തുടരുന്നു”
കൊച്ചി: നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് എച്ച് വൺ…
“ബലാത്സംഗ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു”
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ പരാതിയിൽ പോലീസ് കേസെടുത്തു. അരൂർ സ്റ്റേഷനിലെ സിപിഒ ആയിരുന്ന ബഷീറിനെതിരെയാണ് പനങ്ങാട് പോലീസ് എഫ്ഐആർ…
“ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ”
കോഴിക്കോട്:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫ്ളാറ്റിലും…