പൂയപ്പള്ളി: ഓടനാവട്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച യുവാവിനെ പൂയ്യപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു
അമ്പലത്തുംകാല അന്നൂർ കുഴിവിള വീട്ടിൽ 30 വയസുള്ള പ്രമോദിനെയാണ് പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്.
ഓടനാവട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നിന്നും മുക്കു പണ്ടം പണയംവച്ച് ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങി
സംശയം തോന്നിയ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ മെഷീനിൽ വച്ചു നോക്കിയപ്പോഴാണ് ഇത് സ്വർണ്ണമല്ല മുക്കു പണ്ടമാണെന്ന് തിരി ച്ചറിഞ്ഞത് ഉടൻ തന്നെ പൂയപ്പളി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിന്നു. സി ഐ ബിജുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ബാലാജി എസ് കുറുപ്പ്, ചന്ദ്രകുമാർ, അനിൽകുമാർ എ എസ് ഐ രാജേഷ്, സി പി ഒ വിശ്വരാജ് എന്നിവ രടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.