ന്യൂഡൽഹി:ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നത്. വിവാഹത്തിന് ശേഷം വധു ഭർതൃവീട്ടിൽ എത്തി, എന്നാൽ 20 മിനിറ്റിനുശേഷം ഭർത്താവിനൊപ്പം താമസിക്കാൻ വധു വിസമ്മതിച്ചു. ഉടൻ തന്നെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങണമെന്ന് അവൾ നിർബന്ധിച്ചു. ഇത് വരൻ്റേയും വധുവിൻ്റെയും സംഘങ്ങൾ തമ്മിൽ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനാണ് വഴിയൊരുക്കിയത്.ഹിന്ദുആചാരപ്രകാരമായിരുന്നു വിവാഹം. എന്നാൽ കാരണങ്ങൾ ആർക്കും മനസ്സിലായില്ല. രണ്ടു വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം മിന്നിട്ടുകൾക്കുള്ളിൽ തകർന്നു പോയത്.ഭലുവാനി നഗർ പഞ്ചായത്ത് പ്രദേശത്തെ ഒരു യുവാവും സലേംപൂർ നഗർ പഞ്ചായത്തിലെ ഒരു സ്ത്രീയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. നവംബർ 25 ന് വിവാഹ ഘോഷയാത്ര ദിയോറിയയിലെ ഒരു വിവാഹ മണ്ഡപത്തിൽ എത്തി. വധുവിന്റെ കുടുംബം വിവാഹ സംഘത്തെ സ്വാഗതം ചെയ്തു, ദ്വാരപൂജയ്ക്കും ജയമാല ചടങ്ങുകൾക്കും ശേഷം ഹിന്ദു ആചാരങ്ങൾക്കനുസൃതമായി വിവാഹം നടത്തിയത്.
