കോഴിക്കോട്: വടകര ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. 17 വയസായിരുന്നു. ഇന്നലെ വൈകീട്ട് 6 മണിയോടെ കൂട്ടുകാരുമൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു. ഇതിനിടെ വെള്ളത്തിൽ മുങ്ങി കാണാതാകുകയായിരുന്നു. സുഹൃത്തുകൾ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും
Related News
“ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിക്ക് നഗരസഭ വീട് വച്ച് നൽകും”
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള…
“ഉരുള്‍പൊട്ടല്‍ ദുരന്തം: മൂന്ന് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി”
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 13) നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരണമില്ല.…
“ഉദ്യോഗസ്ഥർ ഓഫീസ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്ന്:ബോബി ചെമ്മണ്ണൂർ”
കൊച്ചി : സർക്കാർ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വണം ഓഫീസ് മുറികളിൽ മാത്രമായി ചുരുക്കരുതെന്ന് പ്രമുഖ സംരഭകനും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ ആവശ്യപ്പെട്ടു. ദേശീയ സ്റ്റാറ്റിസ്റ്റിക്സ്…
