ആലപ്പുഴ: 15 വർഷംമുമ്പ് മാന്നാറിൽ നിന്ന് കലയെന്ന യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിൽ പോലീസ് സംഘം പരിശോധന നടത്തുകയാണ്. സംഭവുമായി ബന്ധപ്പെട്ട് 5 പേർ പോലീസ് കസ്റ്റഡിയിലുണ്ട്.20 വയസ്സുള്ളപ്പോഴാണ് കലയും അനിൽ കുമാറും രണ്ടാം വിവാഹം കഴിക്കുന്നത്. കല സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു എന്നായിരുന്നു അനിൽകുമാർ ഇതുവരെ പറഞ്ഞിരുന്നത് അനിൽകുമാറിൻ്റെ സുഹൃത്തുക്കൾ അടക്കം 5 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് തികച്ചും രഹസ്യമായാണ് അന്വേഷണം നടത്തിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചെങ്ങന്നുർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ശാസ്ത്രീയ പരിശോധനയിലൂടെ കേസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.അനിൽകുമാർ ഇസ്രായേലിലാണ്.
Related News
തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു. . ആ മുന്നേറ്റം നഗരത്തിന്റെ മുന്നേറ്റമായിമാറ്റുന്നതിന് വളരെ പ്രായം കുറഞ്ഞആര്യ രാജേന്ദ്രന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇതുവരെയുള്ള കണക്കുകൂട്ടലുകൾ മനസ്സിൽ…
”മീശ” പൂർത്തിയായി.
തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി “വികൃതി” എന്ന ചിത്രത്തിലൂടെ…
“ചിത്തിനി ” ആഗസ്റ്റ് 2-ന്.
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന…