യു.പിയിൽ പ്രാർത്ഥനാ യോഗത്തിനിടെ തിരക്കിൽപ്പെട്ട് മരണം 100 കവിഞ്ഞു.

ലഖ്നൗ: ഉത്തരപ്രദേശിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമാണ് ഉണ്ടായത്. നൂറിൽ കൂടുതൽ മരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അഭിഷേക് കുമാർ വാർത്ത ലേഖകരോട് പറഞ്ഞു.മരിച്ചവരിൽ അധികവും സ്ത്രീകളാണ്. കനത്ത ചൂടാണ് പരിപാടി നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. മത പ്രഭാഷകനായ ഭോലെ ബാബയുടെ പ്രഭാഷണത്തിന് വന്നെത്തിയവർക്കാണ് അപകടം ഉണ്ടായത്. ചൊവ്വാഴിച്ച ഉച്ചതിരിഞ്ഞ് ഇറ്റാ- ഹാഥ്റസ് ജില്ലകളുടെ അതിർത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് അനുമതി നൽകിയിരുന്നു. പ്രഭാഷകൻ്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞത് തിരക്കുണ്ടായി. ശ്വാസം കിട്ടാതെയും, ചവിട്ടേറ്റുമാണ് മരണകാരണം. സംഭവം സംബന്ധിച്ച് അന്വേഷണം പ്രഖ്യപിച്ച് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *