കൊട്ടാരക്കര: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ വഴി പ്രചാരണം നടത്തിയതിന് കൊല്ലം റൂറൽ ഏരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയിരനല്ലൂർ, വിളക്കുപാറ, ഇലവാരംകുഴി മാവിളയിൽ വീട്ടിൽ ബാബുരാജ് കെ മകൻ 32 വയസുള്ള രാജേഷ് ബി യെ ആണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ചില കേന്ദ്രങ്ങള്‍ വ്യാപക പ്രചാരണം നടത്തുന്നത് ശ്രെദ്ധയിൽപെട്ടതിനെ തുടർന്ന് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്‍റെ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇത്തരത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ വഴി പ്രതി ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു കെ എം IPS ന്റെ നിർദ്ദേശാനുസരണം ഏരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ജി വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 352, 45 ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റ്. ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Related News
സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’വന്നു കഴിഞ്ഞു.
കൊച്ചി:മണികണ്ഠന് ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ” തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന…
അമ്പലപ്പുഴ ഗോപകുമാർ* *ആ സ്നേഹവിളക്കും* *അണഞ്ഞു* ഉൺമ മോഹൻ എഴുതുന്നു
അമ്പലപ്പുഴ ഗോപകുമാർ ആ സ്നേഹവിളക്കും *അണഞ്ഞു ഇന്ന് രാവിലെയാണ് പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ സാർ നിര്യാതനായത്. ആ സ്ഥിതിയിലാണെന്നറിഞ്ഞിരുന്നില്ല. എങ്കിലും അതിനു സമയമായില്ലല്ലോ എന്ന് മനസ്സ്…
മുണ്ടക്കൈ ഉരുൾപൊട്ടൽ, ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ.
മുണ്ടക്കൈ ഉരുൾപൊട്ടൽ, ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ.
