തിരുവല്ല : ഒന്നു പാട്ടുപാടി അഭിനയിച്ചു എന്നതല്ലാതെ എന്താണ് ആജീവനക്കാർ ചെയ്ത തെറ്റ്. ജോലിഭാരം കുറയ്ക്കാൻ ഒരു സന്തോഷം പങ്കിട്ടു. ഇതൊരു റീൽ ആയി വന്നു സാമൂഹമാധ്യമങ്ങളിൽ വൈറലുമായി. ഓഫീസ് സമയത്ത് ഓഫീസിനുള്ളിൽ റീൽസ് പകർത്തിയ നടപടി സർക്കാർ ജീവനക്കാരുടെ അച്ചടക്കലംഘനം തന്നെയാണ്. സംശയമില്ല. നഗരസഭ സെക്രട്ടറി ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി കഴിഞ്ഞു. എന്തു മറുപടി കൊടുത്താലും അച്ചടക്കലംഘനം തന്നെയാണ്. മൂന്നു ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയാലും പണി ഉറപ്പാണ്. ഒരു സസ്പെൻഷൻ ഉണ്ടാകും. എന്നാൽ മാറിയ കാലത് ഇത്തരം സന്തോഷങ്ങൾ സിവിൽ സർവീസിന് നല്ലതല്ലേ എന്ന് ചോദിക്കുന്ന ജീവനക്കാർ ധാരളമുണ്ട്.ജീവനക്കാർ ഫയർ കൈമാറി പാട്ടിൻ്റെ വരികൾക്ക് അനുസരിച്ച് ഓഫീസിൻ്റെ ഓരോ ഭാഗത്തേയും ജീവനക്കാർ താളം പിടിച്ച് ചുണ്ടനക്കിയാണ് രംഗം പകർത്തിയത്. ഈ സമയം ആഫീസിൽ തിരക്കുണ്ടായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ലോകം മുഴുവൻ മലയാളികൾ ഈ റീൽസ് കണ്ടു കഴിഞ്ഞു. സീരിയലിലും സിനിമയിലുമൊക്കെ ഇവർക്ക് അവസരങ്ങൾ കിട്ടും. സർക്കാർ കനിഞ്ഞാലെ സർവീസിൽ ഇരിപ്പുറയ്ക്കു. കലാ സാംസ്കാരിക പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ കൈയ്യിലാണ് താക്കോൽ ….. തുറക്കണമോ….. താക്കോൻ ഇട്ട് പൂട്ടണമോ…..?
Related News
ഈ നിമിഷം സന്തോഷകരമായിരിക്കുന്നു,ജയ്ഹിന്ദ്.മേജർ രവി.
കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സംവിധായകൻമേജർ രവി. ഇന്ന് വന്ദേ ഭാരതിൽ വച്ചാണ്…
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു.
വർക്കല:മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ഇന്ന് രാവിലെ 10:30 ഓടെയാണ് പൊഴി മുറിച്ച് കടക്കുന്നതിനിടെ…
സിനിമയെ പ്രത്യേകിച്ചും കലാപരമാരമായ എല്ലാവരെയും ഇഷ്ടപ്പെടുന്ന ഒരു ആസ്വാദകയുടെ FB പോസ്റ്റാണ് വായിച്ചപ്പോൾ അത് പ്രസിദ്ധീകരിക്കാമെന്നു കരുതി. കൊച്ചിയിൽ കേക്ക് ഉണ്ടാക്കി ജീവിക്കുന്ന കീർത്തി നായർ.
വർഷങ്ങൾക്ക് മുന്നേ ഫേസ് ബുക്ക്ൽ ഞാൻ എത്തിയ കാലം …എനിക്കൊരു frnd റിക്വസ്റ്റ് വന്നു .മലയാളത്തിൽ അടിച്ചു കേറി വാ ട്രെൻഡിനൊക്കെ തുടക്കമിട്ട അറിയപ്പെടുന്ന നടനാണ് ..ആദ്യമൊക്കെ…