ട്രെയിൻ യാത്രക്കിടയിൽ മോഷണം : 40 ഗ്രാം സ്വർണവും പണവും നഷ്ട്ടമായി
അഹമ്മദാബാദ് : ഗുജറാത്തിലെ വാപിയിൽ നിന്നും ചെങ്ങനൂർക്കു പോകുകയായിരുന്ന മലയാളി വീട്ടമ്മയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് ട്രെയിൻ യാത്രക്കിടയിൽ നഷ്ടപ്പെട്ടു. ദമനിൽ താമസിച്ചിരുന്ന സിന്ധു വിജയകുമാർ നായരുടെ ബാഗ് ആണ് മോഷണം പോയത്. മകൻ ആയുഷിനോടൊപ്പം ബുധനാഴ്ച 16311 ശ്രീ ഗംഗ നഗർ – കൊച്ചുവേളി എക്സ്പ്രസ്സ് ട്രെയിനിൽ വാപ്പിയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു . സിന്ധുവിന്റെ ഭർത്താവ് പഴയകാല മലയാളി ആയിരുന്ന വിജയൻ നായർ ഒരുമാസം മുൻപാണ് അസുഖം മൂലം മരണമടഞ്ഞത്. നാട്ടിൽ വച്ച് സസ്‍കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ദമനിൽ വന്ന് തങ്ങൾ താമസിച്ചിരുന്ന വീട് ഒഴിഞ്ഞുകൊടുക്കാൻ വേണ്ടി വീണ്ടും ദമനിൽ എത്തിയതായിരുന്നു സിന്ധുവും മകനും. മടക്കയാത്രയിൽ ആണ് ഇ സംഭവം നടന്നത്.
മഡ്ഗാവ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ബലി സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് വ്യാഴാഴ്ച പുലർച്ചെ നാലുമണിയോട് കൂടിയാണ് മോഷണം നടന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം സ്വർണ്ണം, 7000 രൂപ മൊബൈൽ ഫോൺ, എ ടി എം കാർഡ് , പ്രധാനപ്പെട്ട ചില സർട്ടിഫിക്കറ്റുകൾ , ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു.
റയിൽവേയിൽ പരാതി നൽകിയിട്ടുണ്ട് .ട്രെയിൻ യാത്രക്കിടയിൽ മോഷണം : 40 ഗ്രാം സ്വർണവും പണവും നഷ്ട്ടമായി
വാപി : ഗുജറാത്തിലെ വാപിയിൽ നിന്നും ചെങ്ങനൂർക്കു പോകുകയായിരുന്ന മലയാളി വീട്ടമ്മയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് ട്രെയിൻ യാത്രക്കിടയിൽ നഷ്ടപ്പെട്ടു. ദമനിൽ താമസിച്ചിരുന്ന സിന്ധു വിജയകുമാർ നായരുടെ ബാഗ് ആണ് മോഷണം പോയത്. മകൻ ആയുഷിനോടൊപ്പം ബുധനാഴ്ച 16311 ശ്രീ ഗംഗ നഗർ – കൊച്ചുവേളി എക്സ്പ്രസ്സ് ട്രെയിനിൽ വാപ്പിയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു . സിന്ധുവിന്റെ ഭർത്താവ് പഴയകാല മലയാളി ആയിരുന്ന വിജയൻ നായർ ഒരുമാസം മുൻപാണ് അസുഖം മൂലം മരണമടഞ്ഞത്. നാട്ടിൽ വച്ച് സസ്‍കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ദമനിൽ വന്ന് തങ്ങൾ താമസിച്ചിരുന്ന വീട് ഒഴിഞ്ഞുകൊടുക്കാൻ വേണ്ടി വീണ്ടും ദമനിൽ എത്തിയതായിരുന്നു സിന്ധുവും മകനും. മടക്കയാത്രയിൽ ആണ് ഇ സംഭവം നടന്നത്.
മഡ്ഗാവ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ബലി സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് വ്യാഴാഴ്ച പുലർച്ചെ നാലുമണിയോട് കൂടിയാണ് മോഷണം നടന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം സ്വർണ്ണം, 7000 രൂപ മൊബൈൽ ഫോൺ, എ ടി എം കാർഡ് , പ്രധാനപ്പെട്ട ചില സർട്ടിഫിക്കറ്റുകൾ , ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു.
റയിൽവേയിൽ പരാതി നൽകിയിട്ടുണ്ട് .