ലക്നൗ : സുരജ് പാൽ സിങ് എന്ന ആൾ ദൈവം നാരായൺസകർ ഹരി പോലെ ബാബ ആയത് എങ്ങനെ….. പോലീസ് കാരനായിരുന്നു ഈ ആൾ ദൈവം. ഇപ്പോൾ പ്രായം 65. ഇദ്ദേഹത്തിന് ഭക്തരായി കൂടുതൽ ഉള്ളത് യു.പി, ഉത്തരാഖാണ്ഡ്, ഹരിയാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി. മറ്റ് ആൾ ദൈവങ്ങളെപ്പോലെ സമൂഹ്യ മാധ്യമങ്ങളിൽ കാണാറില്ല, സജീവുമല്ല.അംഗരക്ഷകരുടെ ഒരു വലിയ പടതന്നെ കൂടെയുണ്ട്. തൻ്റെ ഇഷ്ട വേഷം വെളുത്ത കൂർത്തയും പൈജാമയുമാണ്. കാസ് ഗഞ്ജ് പടിയായിലിയിലെ ആഡംബര വസതിയിലാണ് താമസം. 100 ഓളം കാറുകളുടെ അകമ്പടിയോടെയാണ് ഈ ആൾ ദൈവം ഫുൽറയിലെത്തിയത്. പ്രാർത്ഥനാ യോഗങ്ങളിൽ ആശീർവാദങ്ങൾ നൽകാറുണ്ട്. ഫുൽറയിക്ക് സമീപം 2012 ൽ പ്രാർത്ഥനാ സമ്മേളനം നടത്തിയ കാര്യം ഗ്രാമവാസിയായ സോനു കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അന്ധവിശ്വാസം മാത്രമാണ് ബാബയുടെ ലക്ഷ്യം പ്രാർത്ഥനയ്ക്കായ് വരുമ്പോൾ കിട്ടുന്ന പണമെല്ലാം കൊണ്ടുപോകും ഭക്ഷണം നൽകേണ്ട ജോലി ശിഷ്യർക്കു മാത്രം. രാജ്യത്ത് പല ഭാഗങ്ങളിലായി ആഴ്ചയിൽ ഒന്നു വീതം സമ്മേളനം സംഘടിപ്പിക്കും. ഈ ആൾ ദൈവത്തിൻ്റെ പാദങ്ങൾ പതിഞ്ഞ മണ്ണ് ശേഖരിക്കുന്നതിന് ഭക്തർ മൽസരിക്കാറുണ്ട്. ചൊവ്വാഴിച്ച നടന്ന സംഭവം മണ്ണ് ശേഖരിക്കാൻ നടത്തിയതിക്കും തിരക്കുമാണെന്ന് ഗ്രാമവാസി പറയുന്നത്. യു.പി പോലീസിൻ കോൺസ്റ്റബിളായിരുന്ന സുരജ് പാൽ1990 ലാണ് സ്വയം വിരമിച്ചത്.ഭൂമികയ്യേറുക എന്നതും ഈ ആൾ ദൈവത്തിൻ്റെ മറ്റൊരു ആഗ്രഹമാണ്. ഇദ്ദേഹത്തിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം…..
Related News
ചില്ലറ പോക്കറ്റിൽ തപ്പേണ്ട; ട്രാവൽ കാർഡുമായി കെ.എസ്.ആർ.ടി.സി .
കൊല്ലം: ചില്ലറ പ്രശ്നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ട്രാവൽ കാർഡായ ‘ചലോ ട്രാവൽ കാർഡ്’ പദ്ധതി ഓണത്തിന് ജില്ലയിൽ തുടക്കമാകും. സീസൺ ടിക്കറ്റ്…
ശമ്പള പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാക്കണം ഇടാക്കാലാശ്വാസം അനുവദിക്കണം -ചവറ ജയകുമാര്‍
രൂക്ഷമായ വിലക്കയറ്റം കൊണ്ട് നട്ടം തിരിഞ്ഞ് പത്ത് വര്‍ഷം മുമ്പുള്ള ശമ്പളത്തില്‍ ജോലിയെടുക്കുന്ന സമസ്ത വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെ 20% ഇടക്കാലാശ്വാസമായി ജൂലൈ…
നാപ്പോളി, രക്തപുഷ്പങ്ങൾ വാർഷിക പൊതുയോഗംപ്രസിഡണ്ടായി ജോർജ്ജ് ക്രിസ്റ്റീ.
ഇറ്റലി: നാപ്പോളി, രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാപ്പോളി ഘടകം നാലാമത്തെ വാർഷിക പൊതുയോഗം നാപ്പോളിയിലെ നൊച്ചറയിൽ വെച്ചു നടന്നു. യോഗത്തിൽ നാപ്പോളി ഘടകം പ്രസിഡണ്ട്…